ഫേസ്ബുക്ക് പോസ്റ്റ്: നൂറിലധികം പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തുള്ള സുപ്രിംകോടതി വിധി സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രാജ്യവ്യാപകമായി നിരവധി പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി, കേരളം എന്നിവിടങ്ങളിലാണ് നടപടി.
അയോധ്യ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പേര് അറസ്റ്റിലായത്. നൂറോളം പേരാണ് ഇവിടെ നിന്ന് മാത്രം അറസ്റ്റിലായത്. വിധി പുറത്തുവന്ന ശനിയാഴ്ച മാത്രം 30ഓളം പേരും ഞായറാഴ്ച 40ലധികം പേരും അറസ്റ്റിലായി. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ മുഖേന പ്രചരിപ്പിക്കപ്പെട്ട 8275 പോസ്റ്റുകളാണ് നിരീക്ഷണവിധേയമായി നടപടി സ്വീകരിക്കപ്പെട്ടത്. മധ്യപ്രദേശില്‍ പത്തുപേരാണ് അറസ്റ്റിലായത്.
സിയോനിയില്‍ എട്ടും ഗോളിയോറില്‍ നിന്നു രണ്ടും പേര് അറസ്റ്റിലായി. കോടതി ഉത്തരവിനെ പടക്കം പൊട്ടിച്ച് ആഘോഷിച്ച ഗോളിയോര്‍ ജയില്‍ വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു.
ഡല്‍ഹിയില്‍ നിന്ന് രണ്ടുപേരും ഹരിയാനയിലെ നോയിഡ്, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര് വീതവും അറസ്റ്റിലായി. ഐ.ടി നിയമം, ഐ.പി.സി നിയമം എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."