ജനപക്ഷത്തിന് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള ജനപക്ഷം പ്രതിനിധി അഡ്വ. ലീലാമ്മ ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ വളതൂക്ക് വാര്‍ഡിനെയാണ് ലീലാമ്മ ചാക്കോ പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ് പിന്തുണയിലാണ് ജനപക്ഷത്തിന് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.ജനപക്ഷത്തിന് മൂന്ന് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്- 3, ബി.ജെ.പി- 2, സി.പി.എം- 5 എന്നിങ്ങനെയാണ് പൂഞ്ഞാറിലെ കക്ഷിനില. ലീലാമ്മ ചാക്കോയ്ക്ക് ഏഴു വോട്ടും സി.പി.എമ്മിലെ ഗീതാ നോബിളിന് അഞ്ചു വോട്ടും ലഭിച്ചു. ഒരു ബി.ജെ.പി അംഗം വോട്ടടുപ്പില്‍നിന്ന് വിട്ടുനിന്നു. മതവിശ്വാസങ്ങളെ തകര്‍ക്കുന്ന നിലപാടുകളുമായി മുന്നോട്ടു പോകുന്ന സി.പി.എമ്മുമായി ഭരണം പങ്കിടാനില്ലെന്ന് കേരള ജനപക്ഷം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ് ബി. വെട്ടിമറ്റത്തിനെതിരേ ജനപക്ഷത്തിന്റെ നേതൃത്വത്തില്‍ അവിശ്വാസത്തിന് നോട്ടിസ് നല്‍കി.
ഭരണസമിതിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രമേശ് വെട്ടിമറ്റം രാജി നല്‍കി. രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും ജനപക്ഷം നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളായ ജോര്‍ജ് വടക്കന്‍, ബേബി അറക്കപ്പറമ്പില്‍, പ്രസാദ് തോമസ്, ലിസമ്മ സണ്ണി, അനിപ്പിള്ള, ഗോപകുമാര്‍ മഠത്തിപ്പറമ്പില്‍, ജിനോയി കടപ്ലാക്കല്‍, രാജേഷ് മണ്ഡപത്തിപ്പാറ, സിബി പ്ലാത്തോട്ടം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."