ശക്തന്‍ പച്ചക്കറി യൂനിറ്റ് കണ്‍വന്‍ഷന്‍ നടത്തി
തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികളോട് ശക്തന്‍ പച്ചക്കറി യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാര്‍ക്കറ്റില്‍ മാലിന്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും മഴക്കാല രോഗങ്ങള്‍ തടയുന്നതിന് വ്യാപാരികളുമായി തൊഴിലാളികളുമായി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നും വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കണമെന്നും കണ്‍വന്‍ഷനില്‍ ആവശ്യപ്പെട്ടു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശക്തന്‍ പച്ചക്കറി യൂനിറ്റ് കണ്‍വന്‍ഷന്‍ സമിതി ജില്ല സെക്രട്ടറി കെ.എം. ലെനിന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ബിജു ജോസ് കെ. അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസ് തെക്കേത്തല മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ജോയ് പ്ലാശ്ശേരി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് സേവ്യര്‍ ചിറയത്ത് അംഗത്വകാര്‍ഡ് വിതരണം ചെയ്തു. ഏരിയ ഭാരവാഹികളായ ഡേവീഡ് കാട്ടുങ്ങള്‍, എം.എന്‍. മുരളി എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബിജീഷ് വി. ജോസ് സ്വാഗതവും കെ.പി. വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ബിജു ജോസ് കെ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അലക്‌സ് മാത്യു, സെക്രട്ടറി ബിജീഷ് വി.ജോസ്, ജോയിന്റ് സെക്രട്ടറിയായി ഹരികൃഷ്ണന്‍ ടി.എസ്., ട്രഷറര്‍ കെ.പി. വര്‍ഗ്ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."