കാരുണ്യവഴിയില്‍ ഓട്ടോ തൊഴിലാളികളുടെ സാന്ത്വനയാത്ര
ചെറുവത്തൂര്‍: സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്കു തുക കണ്ടെത്താന്‍ ഓട്ടോ തൊഴിലാളികളുടെ സാന്ത്വന യാത്ര. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ വി.വി രാമകൃഷ്ണന്റെ ചികിത്സയ്ക്കായാണ് 25 ഓട്ടോഡ്രൈവര്‍മാര്‍ ഒരു ദിവസത്തെ വരുമാനം നീക്കിവച്ചത്. ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്താണ് ഇപ്പോള്‍ രാമകൃഷ്ണന്റെ ജീവന് നിലനിര്‍ത്തുന്നത്. ചികിത്സാ ചെലവു കണ്ടെത്താനാകാതെ കുടുംബം വിഷമിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിലേക്കുള്ള ധനസമാഹരണത്തിനായാണ് ഓട്ടോ തൊഴിലാളി യൂനിയന്‍ വി.വി നഗര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ സാന്ത്വന യാത്ര സംഘടിപ്പിച്ചത്.
യാത്ര ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഫ്ളാഗ് ഓഫ് ചെയ്തു. കെ.വി ഷിജു അധ്യക്ഷനായി. കെ.ടി ദിനേശന്, സി ബാലകൃഷ്ണന്, കെ.കെ നായര്‍, അറാഫത്ത്, പി.വി ചന്ദ്രന്, പി മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."