കാലാവസ്ഥാ വ്യതിയാനം പാവല്‍ കൃഷിക്ക് തിരിച്ചടി
രാജാക്കാട്: കാലാവസ്ഥാ വ്യതിയാനത്തില്‍ നട്ടംതിരിഞ്ഞ് പാവല്‍ കര്‍ഷകര്‍. അടിക്കടിയുണ്ടാകുന്ന ശക്തമായ മഴയും കടുത്ത ചൂടുമാണ് ഹൈറേഞ്ചിലെ പ്രധാന തന്നാണ്ട് വിളയായ പാവലിന് തിരിച്ചടിയായി മാറുന്നത്. പല മേഖലയിലും പാവലിന് പഴുപ്പ് ബാധിച്ച് ഉണങ്ങി നശിക്കുകയാണ്.
പ്രളയക്കെടുതിയില്‍നിന്ന് കരകയറുന്നതിന് പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ ഇത്തവണ പാവല്‍ കൃഷി ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പാവലിന് മോശമല്ലാത്ത വില ലഭിച്ചതും കര്‍ഷകര്‍ക്കു പ്രതീക്ഷ പകര്‍ന്ന് നല്‍കിയിരുന്നു. എന്നാല്‍ കൃഷി ആരംഭത്തില്‍ മുതലുണ്ടായ കാലാവസ്ഥ വ്യതിയാനം കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
ഇടവിട്ടുണ്ടാകുന്ന ശക്തമായ മഴയും ഇതിനുശേഷമുള്ള കടുത്ത ചൂടുമാണ് പാവവല്‍ കൃഷിക്ക് തിരിച്ചടിയാകുന്നത്. ശക്തമായി മഴ പെയ്യുന്ന സമയങ്ങളില്‍ കരക്കണ്ടങ്ങളില്‍ ചെയ്തിരിക്കുന്ന കൃഷിയില്‍ വെള്ളം ഉയരുകയും ഇതുമൂലം അഴുകല്‍ രോഗം ബാധിച്ച് ഇലകള്‍ പഴുത്തുണങ്ങി നശിക്കുകയാണ്. പ്രതിരോധ മാര്‍ഗങ്ങളും പ്രയോജനം കാണാതെ വന്നതോടെ കൃഷി പൂര്‍ണനാശത്തിലേക്കു നീങ്ങുകയാണ്.
കഴിഞ്ഞ പ്രളയത്തില്‍ കൃഷി പാടേ തകര്‍ന്നതിനു ശേഷം കടക്കെണിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടിയാണ് ഇത്തവണ വീണ്ടും കര്‍ഷകര്‍ കൃഷി തുടങ്ങിയത്.
എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കര്‍ഷക പ്രതീക്ഷകള്‍ തകിടംമറിക്കുകയാണ്. ഇനി സര്‍ക്കാര്‍ സഹായങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."