റോഡരികില്‍ അവശനായി കിടന്ന വയോധികനു തുണയായി മതിലകം പൊലിസ്
കയ്പമംഗലം: റോഡരികില്‍ അവശനായി കിടന്ന വയോധികനു തുണയായി മതിലകം പൊലിസ്. കുറച്ചു നാളുകളായി ചെന്ത്രാപ്പിന്നിയിലും പരിസരങ്ങളിലും അലഞ്ഞു നടന്നിരുന്ന കോലാന്ദ്ര രവീന്ദ്രനാണ് പൊലിസ് കെയര്‍ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിലാണ് ആശ്വാസം ലഭിച്ചത്. ദുര്‍ഗന്ധം കാരണം ഇയാളുടെ അടുത്തേക്ക് പോകാന്‍ പോലും ആര്‍ക്കും പറ്റുമായിരുന്നില്ല. വ്യാപാരികളും മറ്റും പലപ്പോഴും ഭക്ഷണം കൊടുക്കാറുണ്ടെങ്കിലും അവശതയായതിനാല് ഇയാള്‍ക്ക് കഴിക്കാന്‍ പറ്റിയിരുന്നില്ല.ഭാര്യയും മക്കളും ജീവിച്ചിരിപ്പുണ്ടെങ്കിലും ഇയാളെ സംരക്ഷിക്കാന്‍ അവര്‍ തയാറായിരുന്നില്ലയെന്നാണ് പൊലിസ് പറയുന്നത്. രവീന്ദ്രനെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേക്കാണ് കൊണ്ടുപോയത്.
മതിലകം ജനമൈത്രി പൊലിസ് എസ്.ഐ മനു.വി നായര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബൈജു സി.എസ്, രാജേഷ് വി.എ, ഷാജു കെ.ഒ, പൊലിസ് കെയര്‍ അംഗം ഷെമീര്‍ എളേടത്ത്, സന്നദ്ധ പ്രവര്‍ത്തകരായ ദിഹിലേഷ് ടി.പി, ദിലീപ് കെ.ടി.ഡി, എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."