പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്നു പുറത്താക്കണമെന്ന്
വാടാനപ്പള്ളി: പാവറട്ടി പൊലിസിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് വിനായകന്റെ ആത്മഹത്യക്ക് കാരണമായ പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്നും പുറത്താക്കി കൊലക്കുറ്റത്തിന് കേസെടുത്ത് ജയിലിലടക്കുക, വിനായകന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം അനുവധിക്കുക. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി, ഐ.എന്‍.ടി.യു.സി മണ്ഡലം കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഏങ്ങണ്ടിയൂര്‍ ഏത്തായ് സെന്ററില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലയില്‍ നിന്നു സംസ്ഥാന മന്ത്രിസഭയില്‍ മൂന്ന് മന്ത്രിമാരുണ്ടായിട്ടും വി നായകിന്റെ വീട് സന്ദര്‍ശിക്കാനോ, കുടുംബത്തെ ആശ്വസിപ്പിക്കാനോ, സഹായം അനുവദിക്കാന്‍ ശ്രമം നടത്തുകയോ ചെയ്യാത്തത് കുറ്റക്കാരായ പൊലിസുകാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് പ്രതിഷേധ സഗമം കുറ്റപ്പെടുത്തി. കെ.പി.സി.സി.എക്സികൂട്ടീവ് മെമ്പര്‍ ടി.വി.ചന്ദ്രമോഹന് എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കാര്യാട്ട് അധ്യക്ഷനായി.
ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, അംഗങ്ങളായ ഇര്‍ഷാദ് കെ.ചേറ്റുവ, മനോജ് തച്ചപ്പുള്ളി, ബ്ലോക്ക്കോണ്‍ഗ്രസ് സെക്രട്ടറി സി.എ.ഗോപാലകൃഷ്ണന്, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.എസ്.നാരായണന് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ സംഗമത്തില്‍ വിനായകിന്റെ പിതാവ് കൃഷ്ണന്‍കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."