കേരളം കണി കണ്ടുണരുന്ന നന്മ കണ്ടറിയുവാന്‍ വിദ്യാര്‍ഥികളുടെ പ്രവാഹം
അമ്പലപ്പുഴ: കേരളം കണി കണ്ടുണരുന്ന നന്മ കണ്ടറിയുവാന്‍ വിദ്യാര്‍ത്ഥികളുടെ പ്രവാഹം.
ക്ഷീരവിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന്റെ സ്മരണക്കായി നടത്തുന്ന ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഇന്നലെയും ഇന്നും മില്‍മ സന്ദര്ശനിത്തിന് അനുമതി ലഭിച്ചത്.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇന്നലെ പുന്നപ്രയിലെ മില്‍മ ഡയറി സന്ദര്‍ശിച്ചത്.
പാല് സംഭരണം, സംസ്ക്കരണം, വിപണനം, മറ്റു ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയ അറിവുകള്‍ ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.
തങ്ങളുടെ ഇഷ്ട വിഭവങ്ങളായ മില്‍മ പ്ലസ്, മില്‍മ റീ ഫ്രഷ്, മില്‍മ പേഡ, ജാക്കി ഫ്രൂട്ട്, ഗുലാം ജാം, മില്‍മ ഫ്ളേ വേര്‍ഡ് ബാര്‍, മില്‍ക്ക് ലോലി, ചോക്ലേറ്റ് ,ഐസ്കാന്‍ഡി തുടങ്ങിയവ ഡിസ്കൗണ്ട് വിലയില്‍ പ്രത്യേകം സജ്ജമാക്കിയിരുന്ന സ്റ്റാളുകളില്‍ നിന്നും വാങ്ങുന്ന തിരക്കിലായിരുന്നു പലരും.
മധുരം നുണഞ്ഞ് 3500 കോടിരൂപയിലധികം വിറ്റുവരവുള്ള കേരളത്തിലെ ജനപ്രിയ ബ്രാന്‍ഡിനെ അടുത്തറിഞ്ഞ്, വിവിധ നിര്‍മാണ രീതികളുടെ അറിവുമായാണ് തിരികെ വിദ്യാര്‍ഥികള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."