മണ്ണാര്‍ക്കാട് താലൂക്ക് സഭയില്‍ പ്രതിഷേധങ്ങളുടെ വേലിയേറ്റം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് സഭയില്‍ പ്രതിഷേധങ്ങളുടെ വേലിയേറ്റം. ഓപ്പറേഷന്‍ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നതും, താലൂക്ക് ആസ്ഥാന കേന്ദ്രത്തിലെ ഭരണ സിരാകേന്ദ്രമായ മിനി സിവില്‍ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളിലുമുളള പോരായ്മകളുമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കാത്തതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത ചില അംഗങ്ങള്‍ നില്‍പ്പ് സമരം നടത്തി. വികസന സമിതി അംഗം പി.ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ മോന്‍സി തോമസ്, പി.പി ഏനു, പൊറ്റശ്ശേരി മണികണ്ഠന്‍ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സെപ്റ്റംബര്‍ 20ന് ഓപ്പറേഷന്‍ അനന്തയുടെ ഭാവി പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നതിന് കലക്ടറുടെയും, സബ് കലക്ടറുടെയും നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. എ.എസ്.പി പട്ടയങ്ങളില്‍ മേലുളള തുടര്‍ നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യാനും യോഗത്തില്‍ ധാരണയായി.
മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രഥാമികാവശ്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ക്കുളള അപര്യപ്തതയും, വൃത്തി ഹീനമായ അവസ്ഥയും ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കി. മുകള്‍ നിലകളിലെ ബാത്ത് റൂമുകളൊന്നും തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും, നവീകരണത്തിന് 6ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് ഓട്ടോ സ്റ്റാന്‍ഡുകളെ സംബന്ധിച്ചുളള പരാതി ട്രാഫിക് റഗുലേറ്ററി സമിതി പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. താലൂക്ക് ആസ്പത്രിയിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാനും, ആംബുലന്‍സ് സര്‍വീസ് പുനരാരംഭിക്കാനും നടപടിയെടുക്കാനും നിര്‍ദേശമുയര്‍ന്നു. താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കാനും ആവശ്യമുയര്‍ന്നു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ, തഹസില്‍ദാര്‍ ചന്ദ്രശേഖരകുറുപ്പ്, തുടങ്ങി ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."