മിഷന് കംപ്ലീറ്റഡ് ഇനി ലോകകപ്പിനുള്ള ഒരുക്കം
മുംബൈ: ആസ്ത്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കം ഇന്ത്യ ജയത്തോടെ തുടങ്ങി. ബംഗ്ലാദേശിനെതിരേയുള്ള പരമ്പര സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ലോകകപ്പിനുള്ള ഒരുക്കം തുടങ്ങിയത്. അവസാന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ദീപക് ചഹറിന് ആറുവിക്കറ്റ് നേടി.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍നിന്ന് ഇന്ത്യ പുറത്തായപ്പോള്‍ അടുത്ത ലക്ഷ്യം ടി20 ലോകകപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോല്‍ ഇന്ത്യന്‍ ടീം.
ഏകദിന ലോകകപ്പ് കളിച്ച ടീം മാറ്റി യുവനിരയെ പരീക്ഷിക്കുകയാണിപ്പോള്‍. ലോകകപ്പിന് മുമ്പ് സ്ഥിരതയാര്‍ന്നൊരു യുവനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീമിനെ ഒരുക്കുന്നതെന്ന് എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഏഴു ടി20 പരമ്പരകളാണ് കളിക്കുന്നത്. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ യുവനിരയെയാണ് എം.എസ്.കെ പ്രസാദും സംഘവും നിയോഗിച്ചത്. ഇതിന് പ്രകാരം ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, ശിവം ദുബെ, ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പരയില്‍ അവസരം ലഭിക്കുകയും ചെയ്തു. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിന് എതിരേയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര.
ഡിസംബര്‍ ആറിന് മുംബൈ വാങ്കഡേ സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാവും. എട്ടാം തിയതി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ട@ാം ട്വന്റി20. 11 ന് ഹൈദരാബാദില്‍വച്ച് പരമ്പരയിലെ അവസാന മത്സരവും നടക്കും.
വിന്‍ഡീസിന് ശേഷം 2020 ജനുവരിയില്‍ ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര. മൂന്നു മത്സരങ്ങളുണ്ട@് പരമ്പരയില്‍. ഇതോടെ ടീം ഇന്ത്യയുടെ ഹോം പരമ്പരകള്‍ക്കും വിരാമമാകും. ജനുവരിയില്‍ത്തന്നെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര കളിക്കാന്‍ ഇന്ത്യന്‍ സംഘം ന്യൂസിലന്‍ഡിലേക്ക് പറക്കും. തുടര്‍ന്ന് ജൂണില്‍ ശ്രീലങ്കയിലാണ് ടീം ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര. മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ശ്രീലങ്കയുമായി ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. ശേഷം സെപ്റ്റംബറില്‍ ഏഷ്യാകപ്പിലും വിരാട് കോഹ്ലിയും സംഘവും പങ്കെടുക്കും. അഭ്യന്തര ടി20 യില്‍ മിന്നും പ്രകടനം നടത്തിയ സഞ്ജു സാംസണെ ഇനിയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. സഞ്ജുവിനൊപ്പം ടീമിലെത്തിയ മറ്റു യുവാതരങ്ങള്ക്കെല്ലാം അവസരം ലഭിച്ചപ്പോള്‍ സഞ്ജു പുറത്ത് തന്നെയായിരുന്നു. അടുത്തമാസം വിന്‍ഡീസിനെതിരേ നടക്കുന്ന പരമ്പരയില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."