പെരുമാട്ടിയില്‍ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു തുടങ്ങി
പെരുമാട്ടി : ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയിലായതോടെ നാട്ടുകാര്‍ ദുരിതത്തിലായി. പട്ടഞ്ചേരി, പെരുമാട്ടി, പെരുവെമ്പ്, കൊടുവായൂര്‍, പുതുനഗരം എന്നീ പഞ്ചായത്തുകളിലാണ് മഴക്കാലമായതോടെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നത്. ത്രിതല പഞ്ചായത്തുകളുടെയും എം.എല്‍.എ, എം.പി.എന്നിവരുടെയും ഫണ്ടുകള്‍ ഉപയോഗിച്ച് റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നുണ്ടെങ്കിലും അറ്റകുറ്റപണികളിലെ അപാകയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം മിക്ക റോഡുകളും മാസങ്ങള്‍ക്കകം തന്നെ പൂര്‍വസ്ഥിതിയിലാകുന്നതാണ് പതിവ്.
രണ്ടു പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളാണ് കൂടുതലായി തകര്‍ന്നിട്ടുള്ളത്. കൊടുവായൂര്‍-പല്ലശ്ശന, മൂലത്തറ-അഞ്ചാംമൈല്‍, പൊക്കുന്നി-പട്ടഞ്ചേരി, പാലത്തുള്ളി-പെരുവെമ്പ് എന്നീ റോഡുകളാണ് കൂടുതലായി തകര്‍ന്നിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം തന്നെ തകര്‍ച്ചയിലുള്ള റോഡികളില്‍ പാറപൊടുകള്‍ ഇറക്ക് താല്‍ക്കാലികമായി കുഴികളടക്കല്‍ നടത്തിയെങ്കിലും മഴശക്തമായതോടെ പഴയതിനേക്കാള്‍ കൂടുതല്‍ ആഴത്തിലുള്ള കുഴികളായിമാറിയതിനാല്‍ ഗതാഗതംപോലും സ്തംഭിക്കുന്ന അവസ്ഥിയിലായി.
റോഡുകളുടെ അറ്റകുറ്റപണികള്‍ നടക്കവെ എത്രയാണ് തുകയെന്നും അവയുടെ ദൈര്‍ഘ്യം, കരാര്‍ കമ്പനിയുടെ വിലാസം, ജൊലിചെയ്തുതൂര്‍ക്കേണ്ട സമയം എന്നിവയെകുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാവുന്നതരത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് മിക്ക റോഡുകളുടെയും അറ്റകുറ്റപണികള്‍ നടക്കുന്നതാണ് റോഡുകള്‍വീണ്ടും തകരുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയാല്‍പോലും നടപടിയെടുക്കുന്നില്ല. ഗ്രാമീണ റോഡുകളുടെ അവസ്ഥ ദയനീയമായതിനാല്‍ അടിയന്തിരമായി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് ജനകീയ കമ്മിറ്റികളിലൂടെ റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."