ആരോപണങ്ങളുടെ നിഴലില്‍ ആഭ്യന്തര വകുപ്പ്, ഡി.ജി.പിയടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയിലേക്ക്
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്ക്കിനിടെ പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അവധിയില്‍. ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി ഷേഖ് ദര്‍വേസ് സാഹിബിന് അധിക ചുമതല നല്‍കിയാണ് ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നത്. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത് എന്നാണ് വിശദീകരണം. അദ്ദേഹത്തെകൂടാതെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍കൂടി ഇതേ ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിക്കുകയാണ്. ശബരിമല പുനപരിശോധ ഹര്‍ജികളില്‍ ഈയാഴ്ചയാണ് വിധി വരാനിരിക്കുന്നത്. ബാബരി കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ജാഗ്രതാ നിര്‍ദ്ദേശവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പൊലിസ് മേധാവിക്കുപുറമേ
ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാറും ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രാഹമും അവധിയില്‍ പ്രവേശിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് ടി.കെ. വിനോദ് കുമാര്‍ അവധിയില്‍ പോകുന്നത്. ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രാഹം വരുന്ന ഞായറാഴ്ച വരെയും അവധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."