ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; ആക്രമണത്തില്‍ മനംനൊന്തെന്ന് ബന്ധുക്കള്‍
കോട്ടയ്ക്കല്‍: ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരാലിയുടെ മകന് ഷാഹിര്‍(22) ആണ് മരിച്ചത്.
മര്‍ദ്ദനത്തിന് ഇരയായതില്‍ മനംനൊന്ത് വിഷം കഴിക്കുകയാിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരുന്ന ഷാഹിര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്.
ഷാഹിറിന്റെ സഹോദരന് ഷിബിലിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ സുഹൃത്തായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഞായറാഴ്ച രാത്രി ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ ആക്രമിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നു എന്ന വിവരം അറിഞ്ഞതോടെ ഷാഹിറിന്റെ അമ്മയും അനുജനും ഇവിടേക്കെത്തി. എന്നാല്‍ ഇവരേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. മര്‍ദ്ദനമേറ്റ് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ ഷാഹിര്‍ വിഷം കഴിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."