HOME
DETAILS

മേഖലാകേന്ദ്രങ്ങള്‍ ഒഴിവാക്കി മില്‍മയെ ഒരുകുടക്കീഴിലാക്കാന്‍ നീക്കം

  
backup
July 27 2017 | 22:07 PM

%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5

കോഴിക്കോട്: മൂന്നു മേഖലാ കേന്ദ്രങ്ങള്‍ ഒഴിവാക്കി മില്‍മയെ ഒറ്റ ഭരണസമിതിയുടെ കീഴിലാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ മില്‍മ ഒറ്റ ഭരണസമിതിയുടെ കീഴിലാകും. മുന്‍ മില്‍മ എം.ഡി ലിഡാ ജേക്കബിനെ അധ്യക്ഷയാക്കി സര്‍ക്കാര്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പട്‌ന ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി മുകുന്ദ് ദാസ്, കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റ് ഡയറക്ടര്‍ എം.വി ശശികുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ക്ഷീരവികസന വകുപ്പ് മുന്‍ ഡയറക്ടര്‍ ജോര്‍ജ് കുട്ടി ജേക്കബ് മെമ്പര്‍ സെക്രട്ടറിയാണ്.
മില്‍മയുടെ മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയെന്നതാണ് സമിതിയുടെ മുഖ്യലക്ഷ്യം. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമാക്കാന്‍ കേരളാ ബാങ്ക് രൂപീകരിക്കുന്നതുപോലെ മില്‍മയിലും കേന്ദ്രീകൃതഭരണം കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മൂന്നു മേഖലാ കേന്ദ്രങ്ങള്‍ ഒഴിവാക്കി ഒറ്റകേന്ദ്രത്തില്‍ നിന്നും മില്‍മയെ മുന്നോട്ടുകൊണ്ടുപോകാനുതകുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായിരിക്കും സമിതിയുടെ പഠനം. ആറു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇപ്പോള്‍ സംസ്ഥാനത്തു മൂന്നു മേഖലകളായി പ്രവര്‍ത്തിക്കുന്ന മില്‍മയുടെ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിലൂടെ കോണ്‍ഗ്രസ് കുത്തക തകര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും എല്‍.ഡി.എഫിന്റെ നീക്കത്തിനു പിന്നിലുണ്ട്. അതേസമയം, മൂന്നു മേഖലകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഓരോ കേന്ദ്രത്തിനും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രീകൃത സ്വഭാവം വന്നാലുണ്ടാകുന്ന ഭരണനടപടിയിലെ കാലതാമസങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ടെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോള്‍ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ കേന്ദ്രങ്ങളാണ് മില്‍മയ്ക്കുള്ളത്. 1980ല്‍ പാലുല്‍പാദനവും വിതരണവും ലക്ഷ്യമിട്ട് രൂപീകരിച്ച കേരളാ സഹകരണ ക്ഷീരവിപണന ഫെഡറേഷനാണ് 1986 ഓടെ മൂന്നു മേഖലാ ക്ഷീരോല്‍പാദക വിപണന ഫെഡറേഷനുകളായി മാറിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ ഓരോ ജില്ലയിലും ഇങ്ങനെ വ്യത്യസ്തമായ ഫെഡറേഷനുകളാണ് പാലുല്‍പാദന വിപണന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കിലും കേരളം ചെറിയ സംസ്ഥാനമായതിനാലും ജില്ലകളുടെ വിസ്തീര്‍ണം കുറവായതിനാലാണ് മൂന്നു മേഖലാ കേന്ദ്രങ്ങളാക്കിയത്. അതാണ് വീണ്ടും ഒന്നാക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നത്.
ഇപ്പോള്‍ മലബാര്‍ മേഖലയില്‍ പാലുല്‍പാദനം കൂടുതലാണെങ്കിലും മറ്റ് കേന്ദ്രങ്ങള്‍ക്ക് നിത്യേനയുള്ള പാല്‍ വിതരണത്തിനായി അന്യസംസ്ഥാനത്തു നിന്നും പാല്‍ കൊണ്ടുവരേണ്ടി വരുന്നുണ്ട്. ഒറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകും എന്നാണ് നീക്കത്തെ അനുകൂലിക്കുന്നവുടെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  3 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  8 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago