ചിത്രയെ ചാംപ്യന്‍ഷിപ്പില്‍ നിന്ന് തഴഞ്ഞതില്‍ ഗൂഢാലോചനയെന്ന്
പാലക്കാട്: ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി യോഗ്യത നേടിയ പി.യു ചിത്രയെ ലോക അത് ലറ്റിക് ചാംപ്യന്‍ഷിപ്പില്‍നിന്ന് തഴഞ്ഞതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല അഡ് ഹോക് കമ്മിറ്റി യോഗം ആരോപിച്ചു.
താരത്തിനെ എന്തടിസ്ഥാനത്തിലാണ് മാറ്റിനിര്‍ത്തിയതെന്ന് വിശദീകരിക്കാന്‍ ദേശീയ അത്ലറ്റിക് ഫെഡറേഷന് അധികൃതര്‍ ബാധ്യസ്ഥരാണ്.
രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരത്തെ പ്രകടനം സ്ഥിരതയില്ലാത്തുതും, ലോക നിലവാരത്തേക്കാള്‍ മോശമാണെന്നും പറഞ്ഞ് അയോഗ്യയാക്കിയത് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് മറ്റു പലരെയും കുത്തിക്കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും യോഗം ചൂണ്ടിക്കാട്ടി.
റഷാദ് പുതുനഗരം അധ്യക്ഷനായി. നൗഷാദ് ആലവി, സുമയ്യ സുലൈമാന്‍, സി.എം റഫീഅ, മുകേഷ്, ഷാജഹാന് കാരൂക്കില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."