മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥത്തിന്റെ തെളിവുകള്‍ക്കായി ഡല്‍ഹി പുരാന കിലയില്‍ വീണ്ടും ഖനനം നടത്താനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന കിലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാമതും ഖനനം നടത്താനൊരുങ്ങുന്നു. നേരത്തെ നടത്തി ഖനനത്തിന്റെ തുടര്‍ച്ചയാണ് നടത്താന്‍ പോകുന്നതെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥന്‍ 'ദ പ്രിന്റി'നോടു പറഞ്ഞു.
പുരാന കിലയും മഹാഭാരതവും തമ്മില്‍ ബന്ധമുള്ളതായി നേരത്തെ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയിരുന്നു. മഹാഭാരതത്തില്‍ പറയുന്ന പാണ്ഡവരുടെയും കൗരവരുടെയും തലസ്ഥാനമായ ഇന്ദ്രപ്രസ്ഥവുമായി പുരാന കിലയ്ക്കു ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. പുരാവസ്തു ഗവേഷകനായ വസന്ത് സ്വര്‍ണാകറായിരുന്നു ആദ്യ സംഘത്തിന്റെ തലവന്‍. എന്നാല്‍ 2018 ആദ്യത്തില്‍ അവസാനിച്ച ഖനനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എ.എസ്.ഐയ്ക്കായിരുന്നില്ല.
അടുത്ത ഖനനം എ.എസ്.ഐയിലെ സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് ബി.ആര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ്. ഖനനം ഒന്നരമാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് എ.എസ്.ഐ പറയുന്നത്.
അതേസമയം, രണ്ടാം ഖനനത്തില്‍ അസ്വാഭാവികതയുണ്ടെന്ന് എ.എസ്.ഐയ്ക്കുള്ളില്‍ത്തന്നെയുള്ള ചിലര്‍ അഭിപ്രായപ്പെട്ടതായി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തിന്റെ തലവന്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വിരമിക്കുമെന്നതാണു പുതിയ ഖനനത്തില്‍ സംശയത്തിനിടയാക്കിയത്. ഖനനം പൂര്‍ത്തിയാകും മുന്‍പ് അതിന്റെ തലവന്‍ വിരമിച്ചാല്‍, വീണ്ടും പുതിയ ഖനനം നടത്തേണ്ടിവരും. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് ഒരു ഖനനത്തിനു വേണ്ടിവരിക. സിങ്ങിനൊപ്പം എ.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി, എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് എക്‌സ്‌കവേഷന്‍ ഡയറക്ടര്‍ വി.എന്‍ പ്രഭാകറും ഖനനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.
2013-14 കാലഘട്ടത്തിലും, 2017-18 കാലത്തും നടത്തിയ ഖനനങ്ങളുടെ ഏകീകരിച്ച റിപ്പോര്‍ട്ട് എ.എസ്.ഐയ്ക്ക് ഈ സെപ്തംബറില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 25നു എ.എസ്.ഐ അംഗങ്ങളെ ഉള്‍പെടുത്തി കമ്മിറ്റിയുണ്ടാക്കുകയും ഖനനം തുടരാന്‍ സാംസ്‌ക്കാരിക മന്ത്രാലയം നിര്‍ദ്ദേശിക്കുകയുമായിരുന്നു.
മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി 1950കളിലാണ് ആദ്യമായി പുരാന കിലയും ചാരനിറപ്പാത്ര സംസ്‌കാരവുമായുള്ള ബന്ധത്തിലേക്ക് എ.എസ്.ഐ എത്തുന്നത്.
1951ല്‍ മീററ്റില്‍ സ്ഥിതി ചെയ്യുന്ന ഹസ്തിനപുരമാണ് ലാലിന്റെ നേതൃത്വത്തില്‍ ആദ്യമായി കണ്ടെത്തുന്നത്. 1000-500 ബി.സി.ഇ കാലഘട്ടമാണ് ഇതില്‍ കണക്കാക്കപ്പെടുന്നത്. പിന്നീടാണ് പുരാന കിലയിലേക്കെത്തുന്നത്. ഇവിടെനിന്ന് ചാരനിറപ്പാത്ര സംസ്‌കാരത്തിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ലഭിച്ചിരുന്നു.
എന്നാല്‍ മഹാഭാരതവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ പാകത്തിലുള്ളവ ലഭിച്ചിട്ടില്ല. മൗര്യ കാലഘട്ടത്തിനു മുന്‍പ്, ഏകദേശം നാല്അഞ്ച് നൂറ്റാണ്ട് കാലത്തുള്ള ബന്ധത്തെപ്പറ്റി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയതായി സ്വര്‍ണാകര്‍ പ്രിന്റിനോടു പറഞ്ഞു. അതേസമയം പുരാന കില ഇന്ദ്രപ്രസ്ഥത്തിന്റെ അതേ സ്ഥലത്തായിരിക്കാമെന്നാണ് എ.എസ്.ഐയുടെ വെബ്‌സൈറ്റ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."