HOME
DETAILS

കിഫ്ബിയില്‍ ഏറ്റുമുട്ടി സ്പീക്കറും പ്രതിപക്ഷവും, അഴിമതി ചൂണ്ടിക്കാണിക്കാനുള്ള അവകാശം നിഷേധിച്ചുവെന്ന് ചെന്നിത്തല, നിഷേധിച്ച് സ്പീക്കര്‍

  
backup
November 12 2019 | 07:11 AM

kifbi-issue-against-speaker-ramesh-chennithala

തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച വിവാദത്തില്‍ സ്പീക്കറും പ്രതിപക്ഷവും നേര്‍ക്കുനേര്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരേയാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്. അഴിമതി ചൂണ്ടിക്കാണിക്കാനുള്ള അവകാശം നിഷേധിച്ച സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധനമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം ഭരണഘടനാപരമായ അവകാശങ്ങളെ വെല്ലുവിളിക്കുകന്നു. കിഫ്ബി,കിയാല്‍ ഓഡിറ്റ് നിഷേധം സമ്പൂര്‍ണ അഴിമതിക്കു വേണ്ടിയാണ്. തോമസ് ഐസക്കിന് ഒരു ചുക്കും അറിയില്ലെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞ ബകന്‍ ഐസക് ആണ് ചെന്നിത്തല ആരോപിച്ചു.
വിഷയത്തില്‍ അഴിമതി പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിനെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് സ്പീക്കര്‍ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ എല്ലായ്‌പ്പോഴും സംരക്ഷിക്കാറുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

കിഫ്ബി സംബന്ധിച്ച് ഇന്നത്തെ ആദ്യ ചോദ്യം തന്നെ കിഫ്ബി ഓഡിറ്റ് സംബന്ധിച്ചത് ആയിരുന്നു. സര്‍ക്കാര്‍ എങ്ങനെ വിശദീകരിക്കണം എന്നു സ്പീക്കര്‍ക്ക് പറയാന്‍ ആകില്ല. സര്‍ക്കാരിന്റെ വാദം താന്‍ ആവര്‍ത്തിച്ചിട്ടില്ല. വിമര്‍ശനങ്ങളോട് അസഹിഷ്ണുത ഇല്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago