സംസ്ഥാനത്ത് ജോയിന്റ് സര്‍വ്വെ നടത്തി ജണ്ടകള്‍ സ്ഥാപിക്കും: മന്ത്രി കെ രാജു
മണ്ണാര്‍ക്കാട്: സംസ്ഥാന വ്യാപകമായി ജോയിന്റ് സര്‍വ്വെ പൂര്‍ത്തിയാക്കി വനാതിര്‍ത്തി നിര്‍ണ്ണയിച്ച് ജണ്ടകള്‍ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. മണ്ണാര്‍ക്കാട് വനം വകുപ്പ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ഉദ്ദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് വനാതിര്‍ത്തിയില്‍ 53000 ജണ്ടകള്‍ സ്ഥാപിക്കാന്‍ ബാക്കിയുണ്ടെന്നും, ആദിവാസികള്‍ക്ക് അവര്‍ താമസിക്കുന്ന വനപ്രദേശം സര്‍വ്വെ നടത്തി വനാവകാശ രേഖ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 1977 ജനുവരി ഒന്നിനു മുമ്പ് കൈവശം വെച്ചുപോരുന്ന ഭൂമി വനം ഭൂമിയാണെങ്കിലും പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, 1977ന് ശേഷമുളള കയ്യേറ്റങ്ങള്‍ ജോയിന്റ് സര്‍വ്വെ പൂര്‍ത്തിയാക്കിയ ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പ് ജനങ്ങളുമായി നല്ല ബന്ധം സാധ്യമാക്കുമെന്നും വനം വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ക്ക് സര്‍വ്വെ കൂടി പഠിപ്പിക്കുമെന്നും, തര്‍ക്ക രഹിത പ്രദേശങ്ങളില്‍ ഇനരെ ഉപയോഗിച്ച് സര്‍വ്വെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."