കെ.ശ്രീകുമാര്‍ തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പുതിയ മേയറായി സി.പി.എമ്മിലെ കെ. ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന കെ.ശ്രീകുമാറാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ട്രേഡ് യൂണിയന് സംസ്ഥാന നേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ച് കെ.ശ്രീകുമാര്‍ 1200 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്. 35 വോട്ടുകള്ക്കിതിരേ 42 വോട്ടുകളാണ് ശ്രീകുമാറിനു ലഭിച്ചത്.
13 വയസില്‍ പാല്‍കുളങ്ങര എന്‍.എസ്.എസ് സ്കൂളിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ആയാണ് ശ്രീകുമാര്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് കെ.എസ്.വൈ.എഫ് പേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഈച്ചരവാര്യര്‍ നയിച്ച ജാഥയില്‍ പങ്കെടുത്തതിന് തിരുവനന്തപുരം പുത്തരി കണ്ടത്ത് നിന്നും പൊലിസിന്റെ ലാത്തിചാര്‍ജിന് വിധേയനായി. ഡിവൈഎഫ്ഐ നേതാവായിരിക്കെ 1983 ല്‍ കെ.എസ്. ഇ.ബിയില്‍ കാഷ്യര്‍ ആയി സര്‍വിസില്‍ പ്രവേശിച്ചു. പൊബ്രേഷന് പീരീഡില്‍ സമരം ചെയ്തു എന്ന പേരില്‍ നാല് മാസത്തിന് ശേഷം സര്‍വിസില്‍ നിന്ന് പിരിച്ച് വിട്ടു .
രണ്ടര വര്‍ഷം കഴിഞ്ഞ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചു. പത്ത് വര്‍ഷം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2015 ല്‍ സര്‍വിസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ നടന്ന കോര്പറേഷന് തിരഞ്ഞെടുപ്പില്‍ 1200 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ചാക്ക വാര്‍ഡില്‍ നിന്ന് വിജയിച്ചത്. സി.പി.എം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."