പിന്നാക്ക സമുദായക്ഷേമം: നിയമസഭാ സമിതി സിറ്റിങ് ഇന്ന്
പാലക്കാട്: പിന്നാക്കസമുദായക്ഷേമം സബന്ധിച്ച് കേരള നിയമസഭയുടെ സമിതി ഇന്ന് രാവിലെ 11ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ യോഗം ചേരും. ജില്ലയില്‍നിന്ന് ലഭിച്ച് സമിതിയുടെ പരിഗണനയിലുള്ള അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പ് നടത്തും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷനായ സമിതിയില്‍ കെ.ഡി പ്രസേനന്‍, പി.കെ ശശി, കെ. ആന്‍സലന്‍, എല്‍ദോസ് കുന്നപ്പിള്ളി, ടി.വി ഇബ്രാഹിം, സി. മമൂട്ടി, എസ്. രാജേന്ദ്രന്‍, വി.ജോയ് എന്നിവരാണ് അംഗങ്ങള്‍.
പിന്നാക്ക സമുദായ വികസനം, പൊതുവിദ്യാഭ്യാസം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, വ്യവസായ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായും കിര്‍ത്താഡ്‌സിലെ ഉദ്യോഗസ്ഥരുമായും സമിതി ചര്‍ച്ച നടത്തും.
പിന്നാക്ക സമുദായക്കാര്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍- സര്‍വകലാശാലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നാക്ക വിഭാഗക്കാര്‍ അനുഭവിക്കുന്ന സാമുദായിക-സാമൂഹിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചും വ്യക്തികള്‍-സംഘടനകള്‍ എന്നിവരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."