തിരൂര്‍ നമ്പീശന് സ്മാരക പുരസ്കാരം കലാമണ്ഡലം ശ്രീകുമാറിന്
ആനക്കര: പെരിങ്ങോട് കഥകളി പ്രൊമോഷന് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ തിരൂര്‍ നമ്പീശന് സ്മാരക കഥകളി സംഗീതാചാര്യ പുരസ്കാരം കഥകളി സംഗീതഞ്ജാന് കലാമണ്ഡലം ശ്രീകുമാറിന് സമര്‍പ്പിക്കും. ആഗസ്റ്റ് 10ന് പെരിങ്ങോട് സ്കൂള്‍ ശതാബ്ദി മന്ദിരത്തില്‍ നടക്കുന്ന തിരൂര്‍ നമ്പീശന് അനുസ്മരണത്തില്‍ കഥകളി ആചാര്യന് കോട്ടക്കല്‍ ഗോപി നായര്‍ പുരസ്ക്കാരം സമര്‍പ്പിക്കും. 1989 മുതല്‍ നിരവധി തവണ കേരളകലാമണ്ഡലത്തില്‍ താത്കാലിക അധ്യാപകനായി സേവനം അനുഷ്ടിച്ചു. കഥകളിയും തിരുവാതിര കളിയും താരതമ്യം എന്ന വിഷയത്തില്‍ കേന്ദ്രഗവണ്ന്മെന്റിന്റെ സീനിയര്‍ ഫെല്ലോഷിപ് ലഭിച്ചു.
കലാമണ്ഡലം ശ്രീകുമാറിന് അര്‍ഹതക്കുളള അംഗീകാരം
ആനക്കര: പെരിങ്ങോട് കഥകളി പ്രൊമോഷന് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ തിരൂര്‍ നമ്പീശന് സ്മാരക കഥകളി സംഗീതാചാര്യ പുരസ്കാരം കഥകളി സംഗീതജ്ഞന് കലാമണ്ഡലം ശ്രീകുമാറിന്. ആഗസ്റ്റ് 10ന് പെരിങ്ങോട് സ്കൂള്‍ ശതാബ്ദി മന്ദിരത്തില്‍ വച്ച് നടക്കുന്ന തിരൂര്‍ നമ്പീശന് അനുസ്മരണ പരിപാടിയുടെ വേദിയില്‍ കഥകളി ആചാര്യന് കലാമണ്ഡലം ഗോപി നായര്‍ പുരസ്കാരം സമ്മാനിക്കും. 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ബാലകൃഷ്ണ പണിക്കരുടെയും ശ്രീദേവി പണിക്കരുടെയും മകനായി 1958ല്‍ അടയ്ക്കാപ്പുത്തൂരിലാണ് കലാമണ്ഡലം ശ്രീകുമാറിന്റെ ജനം. വിദ്യാര്‍ഥിയായിരിക്കെത്തന്നെ പൂഴിക്കുന്നത്ത് ഗോപാലന് നായരില്‍നിന്ന് കര്‍ണാടക സംഗീതം അഭ്യസിച്ചു. എസ്.എസ്.എല്‍.സിക്ക് ശേഷം 1974ല്‍ കേരളകലാമണ്ഡലത്തില്‍ കഥകളി സംഗീത വിദ്യാര്‍ഥിയായി ചേര്‍ന്നു. കലാമണ്ഡലം വിദ്യാഭ്യാസത്തിനു ശേഷം കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനു കീഴില്‍ കഥകളി സംഗീതത്തിലും പൂമുള്ളി രാമന് നമ്പൂതിരിപ്പാടിനു കീഴില്‍ കര്‍ണാടക സംഗീതത്തിലും ഉപരിപഠനം നടത്തി.
കീഴ്പാടം കുമാരന് നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം പത്മനാഭന് നായര്‍, മടവൂര്‍ വാസുദേവന്‍ നായര്‍ തുടങ്ങി നിരവധി കഥകളി നടന്മാര്ക്കും അരങ്ങില്‍ പിന്നണിയായി പ്രവര്‍ത്തിച്ചു.
1989 മുതല്‍ നിരവധി തവണ കേരള കലാമണ്ഡലത്തില്‍ താത്കാലിക അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിങ്ങോട് കഥകളി പ്രൊമോഷന് സൊസൈറ്റി, വെള്ളിനേഴി സര്‍ക്കാര്‍ ഹൈസ്കൂള്‍, വിശ്വഭാരതി സര്‍വകലാശാല, നവീന സാംസ്കാരിക കലാകേന്ദ്രം ഹൈദരാബാദ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'കഥകളിയും തിരുവാതിരക്കളിയും താരതമ്യം' എന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
കഥകളിയിലെ ചിട്ടപ്രധാനമായ ഏത് ആട്ടക്കഥയും നടപ്പില്ലാത്ത ഭാഗങ്ങള്‍ ഉള്‍പ്പെടെ കഥകളി സംഗീതത്തിന്റെ തനിമ വിടാതെ അരങ്ങില്‍ പാടിഫലിപ്പിക്കുന്നതില് കലാമണ്ഡലം ശ്രീകുമാറിനുള്ള പ്രതിഭ പ്രസിദ്ധമാണ്. ഭാര്യ: സുഗുണ ശ്രീകുമാര്‍, മക്കള്‍: ശ്രുതി, സ്മൃതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."