തരിശ് ഭൂമിയില്‍ കൃഷിയിറക്കി ഉണര്‍വ് സ്വാശ്രയസംഘം പ്രവര്‍ത്തകര്‍
കാട്ടിക്കുളം: വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന വയലില്‍ നെല്‍കൃഷിയിറക്കി പൊന്നു വിളയിക്കാനൊരുങ്ങി സ്വാശ്രയ സംഘം. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം ഓലിയോട്ട് പാടത്താണ് പാട്ടത്തിനെടുത്ത ആറ് ഏക്കര്‍ വയലില്‍ ഓലിയോട്ട് ഉണര്‍വ് ജെ.എല്‍.ജി സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചത്.
ഐ.ആര്‍ 20, മട്ട, ഗന്ധകശാല തുടങ്ങിയ വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന സ്ഥലം ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ ജെ.സി.ബി ഉപയോഗിച്ച് ദിവസങ്ങളെടുത്താണ് ഇവര്‍ കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയത്. പി.പി കുര്യാക്കോസ്, ഇ.പി ചന്ദ്രശേഖരന്‍, കുഞ്ഞുമോള്‍ മടത്തില്‍, പി.ഡി ഷാജി, സിനി ഞാറക്കുളത്ത് എന്നിവരാണ് സംഘത്തിന്റെ കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
സംഘം മുന്‍പും നിരവധി തവണ നെല്‍കൃഷി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് തരിശ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്. തരിശ് ഭൂമിയിലെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ആനുകൂല്യങ്ങളും ഇവര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നെല്‍കൃഷി ആരംഭിക്കാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്.
നടീല്‍ ഉത്സവം തുടിയുടെ അകമ്പടിയോടെ ഒ.ആര്‍ കേളു എം.എല്‍.എ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടര്‍, തിരുനെല്ലി കൃഷി ഓഫീസര്‍, എ.ടി വിനോയ്, ഗ്രാമ പഞ്ചായത്തംഗം വി.സി ധന്യ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."