മകനെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാവ് മര്‍ദനമേറ്റ് മരിച്ചു
പത്തനാപുരം: മകനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ട് തടസംപിടിക്കാനെത്തിയ അമ്മ മര്‍നമേറ്റ് മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍ 44 ല്‍ ശാന്ത (62) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം വീട്ടിലെത്തി മകന് സന്തോഷിനെ മര്‍ദിക്കുന്നത് കണ്ട് മാതാവ് ശാന്തയും പിതാവ് സോമരാജനും തടസം പിടിക്കുന്നതിനിടെ ഇരുവര്‍ക്കും വടി കൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. അക്രമികളുടെ അടിയേറ്റ് വീണ ശാന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സന്തോഷും സോമരാജനും ഗുരുതര പരുക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കടയ്ക്കാമണ്‍ സ്വദേശികളായ അനീഷ്, ഷിബു, സോമന് എന്നിവര്‍ക്കെതിരേ പത്തനാപുരം പൊലിസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. ക്ഷേത്രം ഉപദേശക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണു സംഭവത്തിനു പിന്നിലെന്നു പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."