പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവിന് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
ജലന്ധര്‍ : പഞ്ചാബിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗാംഗേജയ്ക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം .
ബൈക്കിലെത്തിയവരാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍.എസ്.എസ് പഞ്ചാബ് യൂണിറ്റിന്റെ ഉപാധ്യക്ഷനായ ഗാംഗേജ ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ തടഞ്ഞു നിറുത്തിയാണ് അക്രമികള്‍ വെടിവെച്ചത്. ഭാര്യക്ക് പരുക്കൊന്നുമില്ല. മൂന്ന് തവണ വെടിയേറ്റ ഗാംഗേജയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികളില്‍ ഒരാളെയും പൊലിസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംഭവം അന്വേഷിക്കാന്‍ പൊലിസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പൊലിസ് പരിശോധിച്ച് വരികയാണ്. ഗാംഗേജിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് കനത്ത കാവലാണ് പൊലീിസ് ഏര്‍പെടുത്തിയത്.
കോണ്‍ഗ്രസ് പഞ്ചാബ് ഘടകം പ്രസിഡണ്ട് അമരീന്ദര്‍ സിംഗ് സംഭവം നീതികരിക്കാനാകാത്തതാണെന്ന് അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ ആര്‍.എസ്.എസിന്റെ ആശയത്തെ എതിര്‍ക്കുന്നുണ്ടായിരിക്കാം പക്ഷെ ജനാധിപത്യത്തില്‍ ആര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ വെച്ച്പുലര്‍ത്താനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആര്‍.എസ്.എസിന്റെ ഡല്‍ഹിയിലെ ആസ്ഥാനത്തിനും പൊലിസ് കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."