HOME
DETAILS
MAL
നമ്പി നാരായണനെ വേട്ടയാടാന്‍ കൂട്ടുനിന്നു; സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ കോടതിയില്‍
backup
November 27 2018 | 06:11 AM
കൊച്ചി: ചാരക്കേസില്‍ നമ്പിനാരായണനെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങി. സി.ബി.ഐ അന്വേഷിച്ച കേസില്‍ വീണ്ടും സെന്‍കുമാര്‍ പുനരന്വേഷണം നടത്തിയെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
നേരത്തെ ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം . കേസ് തീര്‍പ്പാകാതെ നിയമനം നടത്താനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ ഹരജിയില്‍ ഏഴാം എതിര്‍കക്ഷിയാണ് സെന്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."