കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മരണ കുടീരം കാടുമൂടി
അശോക് നീര്‍ച്ചാല്‍
ബദിയഡുക്ക: മഹാകവി ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മരണാര്‍ഥം ബദിയഡുക്ക പഞ്ചായത്ത് സ്ഥാപിച്ച ലൈബ്രറി അനാഥമായി കാടുകയറി കിടക്കുന്നു.
ഒരു വര്‍ഷമായി തുറക്കാതെ അടച്ചിട്ടിരിക്കുന്ന ലൈബ്രറിയുടെ വാതിലും ജനാലയും തുരുമ്പെടുത്ത് നശിച്ചു. മഹാകവിയുടെ സ്മാരകമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെ പ്രവര്‍ത്തനവും ഒരു വര്‍ഷമായി നടക്കുന്നില്ല. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മാരകമായി രണ്ടു വര്‍ഷം മുന്‍പാണ് ബോളുക്കട്ട സ്റ്റേഡിയത്തിനടുത്ത് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്.
നേരത്തെ ഗ്രാമ പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും പലരും സൗജന്യമായി നല്‍കിയവയും ഇവിടെയുണ്ട്. കൂടാതെ ദിനപത്രങ്ങളുമുണ്ട്.
അന്നത്തെ അഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത കെട്ടിടം ഉദ്ഘാടനത്തിന് ശേഷം തുറക്കാത്തതിനെ തുടര്‍ന്ന് പലരും പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് ലൈബ്രറി ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരാളെ നിയമിച്ചിരുന്നു.
ചുരുക്കം ചില ദിവസം തുറന്നു പ്രവര്‍ത്തിച്ച ഗ്രന്ഥാലയം ഒരു വര്‍ഷമായി തുറക്കാറില്ല. ഇതിന് വേണ്ടി നിയോഗിച്ച ജീവനക്കാരിയാകട്ടെ നിലവില്‍ പഞ്ചായത്ത് ഓഫിസിനുള്ളില്‍ മറ്റു പല ജോലികളും ചെയ്യുന്നു. പുസ്തകങ്ങള്‍ വായിക്കാനും പത്രങ്ങളിലൂടെ സംഭവങ്ങള്‍ മനസിലാക്കാന്‍ എത്തുന്നവരാകട്ടെ നിരാശയോടെ മടങ്ങുമ്പോള്‍ പുസ്തകങ്ങളും പത്രങ്ങളും വായിക്കാന്‍ വായനക്കാര്‍ എത്താത്തതാണ് ലൈബ്രറി തുറക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.മഹാകവിയുടെ സ്മാരകമായി നിര്‍മിച്ച ലൈബ്രറി കാടുകയറി മൂടിയിട്ടും ജില്ലയിലെ സാംസ്‌കാരിക നായകര്‍ പോലും പ്രതികരിക്കാത്തത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."