ബൊളീവിയന്‍ പ്രസിഡന്റ് മെക്സിക്കോയില്‍ അഭയം തേടി
മെക്സിക്കോ സിറ്റി: രാജിവച്ച ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് രാജ്യം വിട്ട് മെക്സിക്കോയില്‍ അഭയം തേടി. അനുയായികളും എതിരാളികളും തെരുവില്‍ ഏറ്റുമുട്ടുന്നതിനിടെ അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബൊളീവിയന്‍ പ്രസിഡന്റിന് അഭയം നല്‍കാമെന്ന് മെക്സിക്കോ അറിയിച്ചിരുന്നു. കൂടുതല്‍ കരുത്തോടെ താന്‍ തിരിച്ചെത്തുമെന്ന് മൊറാലസ് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി രാജ്യത്തുണ്ടായ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹം രാജിവച്ചത്. പൊലിസുകാര്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നതാണ് മൊറാലസിനെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. അതേസമയം പുതിയ പ്രസിഡന്റ് ആരെന്നു വ്യക്തമായിട്ടില്ല. പൊലിസും രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് തന്നെ അട്ടിമറിക്കുകയായിരുന്നെന്ന് മൊറാലസ് ആരോപിച്ചു.
അതേസമയം രാജ്യത്ത് അക്രമവും ആള്നാശവുമുണ്ടാക്കാതെ രാജിവച്ച മൊറാലസിന്റെ നടപടിയെ മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ പ്രശംസിച്ചു. 2006 മുതല്‍ പ്രസിഡന്റായിരുന്ന മൊറാലസ് മെക്സിക്കോ വ്യോമസേനാ വിമാനത്തില്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."