വിദഗ്ധ ചികിത്സ കിട്ടാതെ ആദിവാസി തൊഴിലാളി ദുരിതത്തില്‍
കല്‍പ്പറ്റ: വിദഗ്ധ ചികിത്സ ലഭിക്കാതെ ആദിവാസി തൊഴിലാളി ദുരിതത്തില്‍. പഞ്ചായത്തിലെ കാപ്പിക്കുന്നു താഴെക്കാപ്പ് പണിയ കോളനിയിലെ ബാബുവാണ്(55) യാതനയില്‍ കഴിയുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ബാബു നട്ടെല്ലിലെ വേദനയെത്തുടര്‍ന്നു അവശതയിലായിരുന്നു. ഇതിനിടെ കൈമുട്ടിനു താഴെയുണ്ടായ കുരുക്കള്‍ പഴുത്തു വ്രണമായി. ഇതോടെ കിടപ്പിലായ ബാബുവിനെ ആശുപത്രിയിലെത്തിക്കാന്‍ ട്രൈബല്‍ പ്രമോട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടാക്കുന്നില്ല.
കൊടിയ വേദന സഹിച്ചാണ് ബാബു രാപകലുകള്‍ തള്ളിനീക്കുന്നത്. നിലവില്‍ കൈ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൂലിപ്പണിക്കു പോകാന്‍ കഴിയാത്തതിനാല്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബവും അര്ധപ്പട്ടിണിയിലായിരിക്കുകയാണ്. പണമില്ലാത്തതിനാലാണ് ആശുപത്രിയില്‍ പോകാത്തതെന്ന് ബാബു പറയുന്നു.
കൈയില്‍ നാടന്‍ മരുന്നു പുരട്ടുന്നുണ്ടെങ്കിലും രോഗത്തിന് ശമനമില്ല. ബാബുവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കോളനിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."