റെയില്‍വേ സ്‌റ്റേഷനില്‍ രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു
സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം പൊലിസ് അന്വേഷണം തുടങ്ങി കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് എ.ടി.എം കാര്‍ഡും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസമാണ് കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ വ്യാപാരിയായ വടകര കുന്നുമ്മക്കരയിലെ പുതുശേരി മുസ്തഫയുടെ രേഖകളടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടത്. നാലാം പ്ലാറ്റ്‌ഫോമിന്റെ കവാടത്തില്‍ ബൈക്കിന് പിന്നില്‍ വച്ച ബാഗ് താഴെ വീണുപോയതായിരുന്നു.
താഴെ വീണ ബാഗ് 60 വയസ് തോന്നിക്കുന്ന ഒരാള്‍ എടുക്കുന്നതും പരിശോധിക്കുന്നതും ബാഗുമായി നടന്നകലുന്നതും സ്‌റ്റേഷനില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും ധരിച്ച ഇയാള്‍ ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് കരുതുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലിസും റെയില്‍വേ പൊലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9846400631 നമ്പറില്‍ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."