സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി രേഖ
മലപ്പുറം: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക കരട് പദ്ധതി രേഖ. 2019-20ലേക്കുള്ള പദ്ധതി രേഖ ജില്ലാപഞ്ചായത്ത് വികസന സെമിനാറില്‍ ചര്‍ച്ച ചെയ്തു. സമഗ്ര മേഖലയുടെയും വികസനം ലക്ഷ്യമിട്ടാണ് കരട് പദ്ധതി രേഖ തയാറാക്കിയിട്ടുള്ളത്.
ജില്ലയുടെ കായിക വികസനം, അടിസ്ഥാന സൗകര്യം, പട്ടികജാതി വര്‍ഗങ്ങളുടെ വികസനം, കുടിവെള്ള മേഖല, സത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ തുടങ്ങിയ മേഖലകളിലെ വികസനമാണ് അടുത്ത വര്‍ഷം ജില്ലാപഞ്ചായത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ മേഖലയില്‍ പ്രത്യേക വള@ിയര്‍മാരെ തയാറാക്കുന്നതിനും പരിശീലനം നല്‍കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ സ്ത്രീ സൗഹൃദ ശുചിമുറികള്‍, ജില്ലാ ആസ്ഥാനത്ത് വനിതാ ഹോസ്റ്റല്‍, കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂനിറ്റുകള്‍ക്ക് യന്ത്രങ്ങള്‍ വാങ്ങി നല്‍കല്‍, വനിതാ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് പ്രത്യേക വിപണി കണ്ടെത്തല്‍ തുടങ്ങി സ്ത്രീ സൗഹൃദമായ നിരവധി പദ്ധതികളും നടപ്പാക്കും.
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം, ചലന ശേഷി നഷ്ടപ്പെട്ടവര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം, തീരപ്രദേശങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞ്‌പോക്ക് തടയാന്‍ പ്രത്യേക പദ്ധതി, വൃക്ക മാറ്റിവെച്ച രോഗികള്‍ക്ക് മരുന്ന് തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. തീരപ്രദേശങ്ങളുടെ വികസനവും ക്ഷേമവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മത്സര പരീക്ഷകള്‍ക്കായി പരിശീലനം, ഉപ്പുവെള്ളം കയറുന്ന മേഖലയില്‍ കല്ലുമ്മക്കായ കൃഷി തുടങ്ങി നിലവിലെ ഫിഷ് ലാന്‍ഡിങ് കേന്ദ്രങ്ങളുടെ അറ്റക്കുറ്റപ്പണി ചെയ്യുന്നതിനൊപ്പം പുതിയവ നിര്‍മിക്കുന്നതിനും കരട് രേഖയില്‍ നിര്‍ദേശമുണ്ട്.
വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളുടെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും വിദഗ്ധരുടെയും നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കരട് പദ്ധതി രേഖ തയാറാക്കിയത്. പദ്ധതിരേഖ സംബന്ധിച്ച് വികസന സെമിനാറില്‍ ഉയര്‍ന്ന ചര്‍ച്ചയുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാകും അന്തിമ പദ്ധതികള്‍ തയാറാക്കുക. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യ്തു. പി.ഉബൈദുല്ല എം.എല്‍.എ ജില്ലാ കലക്ടര്‍ അമിത് മീണക്ക് നല്‍കി പദ്ധതി രേഖ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, അനിതാകിഷോര്‍, അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ അബ്ദുറഹ്മാന്‍, ടി.കെ റഷീദലി, സെക്രട്ടറി എ.സി ഉബൈദുല്ല എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."