HOME
DETAILS
MAL
തലസ്ഥാനത്തെ ആക്രമണം ആസൂത്രിതം; മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കോടിയേരി
backup
July 28 2017 | 03:07 AM
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.
മകന് ബിനീഷ് കോടിയേരിയുടെ വീടിന് നേര്‍ക്കെ ആക്രമണമുണ്ടായിരുന്നു. മരുതംകുഴിയിലുള്ള ബിനീഷിന്റെ വീടാണ് ആക്രമിച്ചത്. ഇതിനു പിന്നില്‍ ബി.ജെ.പിയാണെന്ന് കോടിയേരി പറഞ്ഞു. മകന് ബിനീഷിന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും ആര്.എസ്എസും ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും ആക്രമികള്‍ തന്നെയാണ് ലക്ഷ്യം വെച്ചതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ബിജെപി ഓഫിസിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണ്. സി.പി.എം അക്രമത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."