HOME
DETAILS

ഒളിവുകാലം സന്യാസിയായി; ഗുജറാത്തിലെ ആരാധാനാലയങ്ങള്‍ ഒളിത്താവളങ്ങള്‍- സുരേഷ് നായരുടെ വേഷപ്പകര്‍ച്ച

  
backup
November 27 2018 | 06:11 AM

national-27-11-18-suresh-nair-gujrat8454

അഹമ്മദാബാദ്: താടിയും മുടിയും നീട്ടിവളര്‍ത്തിയ സന്യാസിവര്യന്‍. ചുറ്റും ഭക്തര്‍. അജ്മീര്‍ സ്‌ഫോടനത്തിനു ശേഷമുള്ള പതിനൊന്നു വര്‍ഷത്തെ സുരേഷ് നായരുടെ ജീവിതം ഇങ്ങനെയൊക്കെയായിരുന്നു. ഗുജറാത്തിലെ ആരാധനാലയങ്ങളായിരുന്നു ഇയാളുടെ ഒളിത്താവളങ്ങള്‍. ഉദയ് ഗുരുജി എന്നായിരുന്നു ഇയാളുടെ പേര്. സഹപ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ സുരേഷ് നായര്‍ എന്ന പേര് ഉയര്‍ന്നുവരുമെന്നു ബോധ്യപ്പെട്ടതിനാലായിരുന്നു പേരു മാറ്റം.

ഗുജറാത്തിലെ നര്‍മദ നദീതീരത്തെ ബറൂച്ചില്‍വച്ചാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) സുരേഷ് നായരെ പിടികൂടിയത്. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത മിക്ക സ്‌ഫോടനങ്ങളിലും ഇദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് വിവരം. സുരേഷ് നായര്‍ കൊയിലാണ്ടിക്കടുത്ത എളാട്ടേരി സ്വദേശിയാണ്. സുരേഷ് നായരുടെ പിതാവ് ഉണിച്ചിരാംവീട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദാമോദരന്‍ നായര്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു.

സുരേഷ് നായര്‍ ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലായിരുന്നു. അവിടെ വച്ചാണ് ഇയാള്‍ ആര്‍.എസ്.എസുമായി അടുക്കുന്നതും അവരുടെ ബുദ്ധി കേന്ദ്രമാവുന്നതും. നാടുമായി ഇദ്ദേഹത്തിന് ബന്ധങ്ങളില്ല. എന്നാല്‍ അടുത്ത ബന്ധുക്കളുടെ കല്യാണത്തിനു വരാറുണ്ടായിരുന്നു. 2005 ലാണ് ഒടുവില്‍ കോഴിക്കോട്ട് എത്തിയത്. നാട്ടുകാരില്‍ പലര്‍ക്കും സുരേഷിനെ കണ്ടതായി പോലും ഓര്‍മയില്ല. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പലരും സുരേഷിന്റെ കോഴിക്കോട്ടെ ബന്ധു വീടുകളില്‍ വന്നിരുന്നു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരങ്ങള്‍ കൈ മാറിയിരുന്നു.


ഗുജറാത്തിലെ പഠനകാലയളവിലാണ് സംഘ്പരിവാറുമായി ഇദ്ദേഹം അടുക്കുന്നത്. ബി.ജെ.പി ആര്‍.എസ്.എസ്. സംസ്ഥാന , ദേശീയ നേതൃത്വവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് വിവരം . ഗുജറാത്തില്‍ ടയര്‍ വ്യവസായ മേഖലയില്‍ ഇദ്ദേഹം തൊഴിലെടുത്തിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ സുരേഷിനു മോദിയുമായി അടുത്ത ബന്ധമുണ്ട്. വര്‍ഷങ്ങളായി ഇദ്ദേഹം ഒളിവിലാണ്. ഇപ്പോള്‍ പുറത്തു വന്നത് സുരേഷിന്റെ വര്‍ഷങ്ങള്‍ക്കു മുന്നെയുള്ള ചിത്രമാണ്. പിടിയിലാവുമമ്പോള്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയിരുന്തായാണ് പുറത്തു വന്ന വിവരം.

അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്താനായി ബോംബ് നല്‍കിയത് സുരേഷ് നായരാണെന്നാണ് കേസ് അന്വേഷിച്ച എന്‍.ഐ.എയുടെ കണ്ടെത്തല്‍. സ്‌ഫോടനം നടക്കുമ്പോള്‍ സുരേഷ് അജ്മീറില്‍ ഉണ്ടായിരുന്നു എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പത്തുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെ പിടികൂടുന്നവര്‍ക്ക് എന്‍.ഐ.എ രണ്ടുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

സ്‌ഫോടനത്തിനുവേണ്ടി ബോംബ് സ്ഥാപിച്ച ഗുജറാത്തിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ മുകേഷ് വാസ്‌നിയാണ് സുരേഷ് നായരുടെ പങ്കാളിത്തത്തെ കുറിച്ച് വിവരം നല്‍കിയത്. ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് സാക്കൂറില്‍ ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളിലെ ജീവനക്കാരനായിരുന്നു സുരേഷ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago