HOME
DETAILS
MAL
88 സ്ഥാനങ്ങള്‍ പിന്നിലാക്കി ചഹര്‍
backup
November 12 2019 | 19:11 PM
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന് പിന്നാലെ ഐ.സി.സി ടി20 റാങ്കിങില്‍ വിസ്മയക്കുതിപ്പ് നടത്തി യുവതാരം ദീപക് ചഹര്‍. പുതിയ ബൗളിങ് റാങ്കിങ്ങില്‍ 88 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം 42ലെത്തി.
നാഗ്പൂരില്‍ ബംഗ്ലാദേശിനെതിരേ നടന്ന അവസാന മത്സരത്തില്‍ 3.2 ഓവറുകളില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റുകളായിരുന്നു താരം നേടിയത്.
ചഹറിനെ കൂടാതെ 34ാം സ്ഥാനത്തായിരുന്ന യുസ്വേന്ദ്ര ചഹല്‍ ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25ാമതും വാഷിങ്ടണ്‍ സുന്ദര്‍ 27ലുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."