അതിര്‍ത്തി പ്രശ്‌നത്തില്‍ ഒത്തു തീര്‍പ്പില്ല- വിട്ടുവീഴ്ചയില്ലാതെ വീണ്ടും ചൈനീസ് മാധ്യമങ്ങള്‍
ബെയ്ജിങ്: സിക്കിമിലെ ദോക് ലാ മേഖലയിലെ പ്രശ്‌നത്തില്‍ ഇന്ത്യയുമായി ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്ന പ്രഖ്യാപനവുമായി ചൈന. ദേശീയ മാധ്യമമയായ ഗ്ലോബല്‍ ടൈംസ് വഴി തന്നെയാണ് ചൈനയുടെ ആക്രമണം.
ചൈന നിലപാടില്‍ നിന്ന് പിന്മാറുകയില്ല. ഒത്തു തീര്‍പ്പിന് ചൈനയെ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാറും മാധ്യമങ്ങളും പിന്മാറണമെന്നും ഷാങ്ഹായ് സോഷ്യല്‍ അക്കാദമിയിലെ ഗവേഷകന്‍ ഹു സിയോങ് ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. ദോക് ലാ ചൈനയുടെ ഭാഗമാണെന്നും അവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ട ആവശ്യകതയെന്താണെന്നും അദ്ദേഹം ചോദിച്ചു.
ബ്രിക്‌സ് സമ്മേളനവുമായി ബന്ധപ്പെട്ട് ബെയ്ജിങ്ങിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്അജിത് ഡോവല്‍ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നം ചര്‍ച്ചയായോ എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.
വെള്ളിയാഴ്ച ബ്രിക്‌സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡോവല്‍ ചൈനീസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുന്നുണ്ട്. ദോക് ലാ പ്രദേശത്തുനിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാതെ ചര്‍ച്ച സാധ്യമല്ലെന്നാണു ചൈനയുടെ നിലപാടെങ്കിലും
നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇതു തടസ്സമാകില്ലെന്നാണു സൂചന. സിക്കിം മേഖലയിലെ ദോക് ലായില്‍ ഒരുമാസത്തി
ലധികമായി ഇന്ത്യ – ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്. ദോക് ലായിലെ ചൈനയുടെ റോഡുനിര്‍മാണം ഇന്ത്യ തടഞ്ഞതാണു സംഘര്‍ഷങ്ങളുടെ തുടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."