ബഹ്‌റൈന്‍ തിരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു
സി.എച്ച് ഉബൈദുല്ല റഹ് മാനി
മനാമ: ബഹ്‌റൈനില്‍ രണ്ടു ഘട്ടമായി നടക്കുന്ന പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു. ആകെയുള്ള 40 പാര്‍ലിമെന്റ് സീറ്റുകളില്‍ 7 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് സപൂര്‍ണ്ണ വിജയം നേടാനായത്. ബാക്കിയുള്ള സീറ്റുകളില്‍ ഡിസംബര്‍ ഒന്നിന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. പ്രധാന പ്രതിപക്ഷ കക്ഷി തെരഞ്ഞെടുപ്പിലില്ലാത്തതിനാല്‍ വ്യക്തിഗത മത്സരമാണ് നടന്നത്. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബഹ്‌റൈന്‍ നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ്ബ്‌നു അലി അല്‍ ഖാലിദാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബഹ്‌റൈനിലെ തിരഞ്ഞെടുപ്പ് രീതിയനുസരിച്ച് ആകെ പോള്‍ചെയ്യുന്ന വോട്ടിന്റെ 51 ശതമാനത്തിനു മുകളില്‍ വോട്ട് നേടുന്നവര്‍ക്ക് മാത്രമേ വിജയിക്കാനാകുകയുള്ളൂ എന്നതിനാല്‍ ആകെയുള്ള 40 പാര്‍ലിമെന്റ് സീറ്റുകളില്‍ 7 പേര്‍ക്ക് മാത്രമാണ് നിലവില്‍ വിജയിക്കാനായത്. ഇതു പ്രകാരം രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മാത്രമേ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചിത്രം വ്യക്തമാകുകയുള്ളു. ഇതുപ്രകാരം പാര്‍ലമെന്റ് സെക്ഷനില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള ആദില്‍ അസൂമിക്ക് മാത്രമാണ് വിജയം.
പാര്‍ലിമെന്റ് വിഭാഗത്തില്‍ വിജയിച്ച മറ്റു സ്ഥാനാര്‍ത്ഥികളുടെ പേരു വിവരം
മുഹറഖ് ഗവര്‍ണറേറ്റ് (നാലാം മണ്ഡലം) ഈസ അബ്ദുല്‍ ജബ്ബാര്‍ അല്‍ കൂഹ്ജി, (ആറാം മണ്ഡലം)ഹിഷാം അഹ്മദ് യൂസുഫ് അഹ്മദ് അല്‍ അഷീരി (ഉത്തര മേഖല ഗവര്‍ണറേറ്റ് രണ്ടാം മണ്ഡലം) ഫാതിമ അബ്ബാസ് ഖാസിം മുഹമ്മദ്, (ആറാം മണ്ഡലം) അബ്ദുന്നബി സല്‍മാന്‍ അഹ്മദ് നാസിര്‍.
ദക്ഷിണ മേഖല ഗവര്‍ണറേറ്റ് (മൂന്നാം മണ്ഡലം)അഹ്മദ് യൂസുഫ് അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് അല്‍ അന്‍സാരി, (അഞ്ചാം മണ്ഡലം) ഫൗസിയ അബ്ദുല്ല യൂസുഫ് സൈനല്‍, (എട്ടാം മണ്ഡലം) മുഹമ്മദ് ഇബ്രാഹിം അലി മുഹന്ന അസ്സീസി അല്‍ ബൂഐനൈന്‍, (പത്താം മണ്ഡലം) ഈസ യൂസുഫ് അബ്ദുല്ല അഹ്മദ് അദ്ദൂസരി.
മുനിസിപ്പല്‍ കൗണ്‍സില്‍ വിഭാഗത്തിലെ ഫലം
മുഹറഖ് ഗവര്‍ണറേറ്റ് രണ്ടാം മണ്ഡലത്തില്‍ ഹസന്‍ ഫാറൂഖ് ഹസന്‍ അഹ്മദ് അല്‍ ദോയ്, ആറാം മണ്ഡലത്തില്‍ ഫാദില്‍ അബ്ബാസ് ഹസന്‍ അഹ്മദ് അല്‍ ഊദ്, എട്ടാം മണ്ഡലത്തില്‍ അബ്ദുല്‍ അസീസ് ഥാമിര്‍ ഖലീഫ ഹസാഅ് അല്‍ കഅ്ബി.
ഉത്തര ഗവര്‍ണറേറ്റ് രണ്ടാം മണ്ഡലത്തില്‍ എതിരില്ലാതെ ബദ്രിയ ഇബ്രാഹിം അബ്ദുല്ല മുഹമ്മദ് അബ്ദുല്‍ ഹുസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ദക്ഷിണ ഗവര്‍ണറേറ്റ് ഏഴാം മണ്ഡലത്തില്‍ അബ്ദുല്ല അഹ്മദ് ഇബ്രാഹിം ബൂബ്ഷീത്, എട്ടാം മണ്ഡലത്തില്‍ ബദ്ര് സാലിഹ് അബ്ദുല്‍ അസീസ് അദ്ദരീബ് അത്തമീമി, പത്താം മണ്ഡലത്തില്‍ എതിരില്ലാതെ ഹിസാം ഇബ്രാഹിം മുഫ്‌റജ് അദ്ദൂസരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ശേഷിക്കുന്ന സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ റീപോളിംഗ് നടക്കും. ആദ്യ റൗണ്ടില്‍ ആകെ പോള്‍ ചെയ്ത വോട്ടിെന്റ 51 ശതമാനമോ അതിലധികം വോട്ട് നേടിയവരില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വീണ്ടും മല്‍സരമുണ്ടാകും. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ഥിയെയാണ് അവസാന റൗണ്ട് വിജയിയായി പ്രഖ്യാപിക്കുക.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച ജനങ്ങളോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. വിവിധ ജി.സി.സി രാഷ്ട്രങ്ങളും ബഹ്‌റൈനിലെ വിജയകരമായ ആദ്യ ഘട്ട തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."