ലോകകപ്പ് യോഗ്യത: ഇന്ത്യ നാളെ അഫ്ഗാനെതിരേ
ദുബൈ: ഐ.എസ്.എല്ലിന് ചെറിയൊരു ഇടവേള നല്‍കി വീണ്ടും ലോകകപ്പ് യോഗ്യതാ ആവേശത്തിലേക്ക് ഏഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ നാളെ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത് വിജയപ്രതീക്ഷയോടെ. തുടര്‍ന്ന് 19ന് കരുത്തരായ ഒമാനെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. അഫ്ഗാനിസ്ഥാനെതിരേ വിജയം മാത്രമാണ് ഇന്ത്യന്‍ താരങ്ങളുടെ ലക്ഷ്യമെന്നാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പങ്കുവയ്ക്കുന്നത്. തിങ്കളാഴ്ച രാത്രി ഇന്ത്യയില്‍നിന്ന് പുറപ്പെട്ട ടീം ദുബൈയിലെത്തി ഇന്നലെ രാവിലെ സുഖസൗകര്യങ്ങളോടെയുള്ള മൈതാനത്ത് പരിശീലനം നടത്തി. ഇന്ന് മൂന്നാം യോഗ്യതാ മത്സരത്തിനായി ഇന്ത്യ തജിക്കിസ്ഥാനിലെ ദുശാംപെയിലേക്ക് തിരിക്കും. അതേസമയം, ദുബൈയിയില്‍ ട്രെയിനിങ്ങിനായി ടീമിന് നല്‍കിയ സൗകര്യത്തെയും കോച്ച് സ്മരിച്ചു.
പതിവില്‍നിന്ന് വ്യത്യസ്തമായി ടര്‍ഫില്‍ പരിശീലനം നടത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനായി തയാറെടുത്തത്. അഫ്ഗാനെതിരേ കൃത്രിമമായ ടര്‍ഫിന് സമാന മൈതാനിയിലാണ് മത്സരമെന്നതിനാലാണ് ടീം ഇങ്ങനെയൊരു തയാറെടുപ്പിനു മുതിര്‍ന്നതെന്നാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ കാലാവസ്ഥയില്‍നിന്ന് വ്യത്യസ്തമായ സ്ഥലത്താണ് ഞങ്ങള്‍ പന്ത് തട്ടാനൊരുങ്ങുന്നത്. ആ മൈതാനവുമായി പൊരുത്തപ്പെടാന്‍ ഇത്തരമൊരു കൃത്രിമ പിച്ചില്‍ പരിശീലനം അത്യാവശ്യമാണ്. കുറിയ പാസുകളോടെയും സ്‌ട്രെച്ചറിങോടെയുമായി പരിശീലനം നിറഞ്ഞു.
കണ്ടീഷനിങ് കോച്ച് ലൂക്കാ റാഡ്‌മോന്റെ സാന്നിധ്യവും ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രചോദനമായി. ആദ്യ രണ്ട് മത്സരങ്ങളിലും വിനയായ ഗോളാക്കി മാറ്റുന്നതിലെ പിഴവ് പരിഹരിക്കാനാണ് ഇന്നലെ നായകന്‍ സുനില്‍ ഛേത്രി കൂടുതല്‍ സമയവും ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."