HOME
DETAILS
MAL
മരിച്ചവരുടെ പേരില്‍ റേഷന്‍ സാമഗ്രികള്‍ വില്‍പന: റേഷന്‍ കട സസ്‌പെന്‍ഡ് ചെയ്തു
backup
November 27 2018 | 06:11 AM
നിലമ്പൂര്‍: മരിച്ചവരുടെ പേരില്‍ റേഷന്‍ സാമഗ്രികള്‍ കട ഉടമ തട്ടിയെടുത്തെന്ന് കാണിച്ച് വടപുറം എ.ആര്‍.ഡി 43 നമ്പര്‍ കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു. ടി.എസ്.ഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഇ-പോസ് യന്ത്രത്തകരാറുണ്ടാകുമ്പോള്‍ നേരിട്ട് വിതരണം നടത്തിയെന്നാണ് കാണിച്ചിട്ടുള്ളത്. പകുതിയിലേറെ കാര്‍ഡുകളും ഇ-പേസ് മെഷിന്‍ ഇല്ലാതെയാണ് വിതരണം ചെയ്തതായി കണ്ടെത്തിയത്. ലൈസന്‍സ് ചെയ്തതതോട റേഷന്‍ കാര്‍ഡുമകള്‍ക്കുള്ള വിതരണം തല്‍കാലം എആര്‍ഡി 118 നമ്പര്‍ കടയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."