HOME
DETAILS
MAL
പുറത്തേക്ക്; നവാസ് ശരീഫിനെ അയോഗ്യനാക്കി സുപ്രിം കോടതി വിധി
backup
July 28 2017 | 07:07 AM
ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ് കുറ്റക്കാരനെന്ന് സുപ്രിം കോടതി. ശരീഫ് ഉടനെ രാജിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. അഞ്ചംഗ ബെഞ്ച് ഐക്യകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.
കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശരീഫും കുടുംബവും വിചാരണക്ക് വിധേയരാവേണ്ടി വരും.
കേസില്‍ വിധി എതിരായാല്‍ നവാസ് ശരീഫിന്റെ ഇളയ സഹോദരന് ഷഹ്ബാസ് പുതിയ പ്രധാനമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയാണ് നിലവില്‍ ഷഹ്ബാസ്.
ശരീഫിന്റെയും രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി കരുതുന്ന മകള്‍ മറിയത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന കേസായാണ് ഇതിനെ വിലയിരുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."