സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: താരങ്ങളായി സഹോദരങ്ങള്‍
പി. മുസ്തഫ വെട്ടത്തൂര്‍
വെട്ടത്തൂര്‍: ശാസ്ത്രവിസ്മയങ്ങളും കരകൗശല വിരുതും പങ്കുവച്ച കണ്ണൂരിലെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ വേദിയില്‍നിന്നു മുഹമ്മദ് ജെയ്ഷലും നുസൈബയും വെട്ടത്തൂരിലെത്തിയത് വിജയത്തിന്റെ ഇരട്ടി മധുരവുമായി. കണ്ണിനും നാവിനും മനസിനും കുളിരുപകരുന്ന കൈപുണ്യമുള്ള രുചിക്കൂട്ടുകളൊരുക്കിയാണ് ഈ സഹോദരങ്ങള്‍ വിജയമധുരം ജില്ലയിലെത്തിച്ചത്.
ഹൈസ്‌കൂള്‍ വിഭാഗം പച്ചക്കറി-പഴവര്‍ഗ സംസ്‌ക്കരണ മത്സരത്തില്‍ വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന്‍ മുഹമ്മദ് ജെയ്ഷലിന് ഒന്നാംസ്ഥാനം ലഭിച്ചപ്പോള്‍, ജ്യേഷ്ടസഹോദരി നുസൈബക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെലവ് ചുരുങ്ങിയ പോഷകാഹാരങ്ങള്‍ തയാറാക്കുന്ന തത്സമയ മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം ലഭിച്ചു.
തുടര്‍ച്ചയായ രണ്ടാംതവണയും ഒരേവിഭാഗം മത്സരങ്ങള്‍ക്ക് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനമേളയിലെത്തിയ ഈ സഹോദരങ്ങള്‍ ഇത്തവണ ഒരുമിച്ചെത്തി വിജയം കൊയ്ത് മടങ്ങുകയായിരുന്നു.
വെട്ടത്തൂര്‍ സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായ നുസൈബ കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാനമേളയിലും മൂന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. അന്ന് സംസ്ഥാന മത്സരത്തിലെ കന്നിയങ്കത്തിനെത്തിയ ജെയ്ഷലിന് 'എ' ഗ്രേഡോടെ മടങ്ങേടിവന്നതിന്റെ നിരാശ തീര്‍ക്കും വിധമാണ് ഇത്തവണത്തെ നേട്ടം. മൂന്നു മണിക്കൂര്‍ കൊണ്ട് കൂടുതല്‍ വിഭവങ്ങളെന്നതിനപ്പുറം വിഭവസമൃദ്ധമായ പത്തോളം വിഭവങ്ങള്‍ സൂക്ഷമതയോടെ ഒരുക്കിയാണ് ഈ 14കാരന്‍ ഒന്നാംസ്ഥാനത്തെത്തിയത്.
വെട്ടത്തൂര്‍ ഹൈസ്‌കൂള്‍പടിയില്‍ മുളയംകാവില്‍ ഉനൈസ്, റജീന ദമ്പതികളുടെ മക്കളാണ് ഈ സഹോദരങ്ങള്‍. ഉമ്മൂമ്മമാരുടെ നാട്ടറിവും ഉമ്മയുടെയും ഉപ്പയുടെയും കൈപ്പുണ്യവും നുകര്‍ണാണ് പാചകം പഠിച്ചത്.
വെട്ടത്തൂരിന്റെ അഭിമാനങ്ങളായ ഈ സഹോദങ്ങള്‍ക്കൊപ്പം ഹൈസ്‌കൂള്‍ വിഭാഗത്തില്‍നിന്നു സ്‌കൂളിലെ ഹരിജിത്ത് (വുഡ് കാര്‍വിങ്), കീര്‍ത്തന, ബെബ്‌ന (സോഷ്യല്‍ സയന്‍സ് വര്‍ക്കിങ് മോഡല്‍), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വി.കെ രഞ്ജിത്ത് (ബാംബൂ പ്രൊഡക്ട്‌സ്), പി. ശ്രീരാജ് (മരത്തില്‍ കൊത്തുപണി), പി. ഹിബ നസ്രിന്‍ (ഫ്രൂട്ട് പ്രിസര്‍വേഷന്‍) എന്നീ വിദ്യാര്‍ഥികളും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. വിജയികളെ അടുത്തദിവസം സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അനുദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."