നടുവൊടിഞ്ഞ് ടൂറിസം മേഖല: കക്കാടംപൊയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍
നിലമ്പൂര്‍: കാര്‍ഷിക വിളകളുടെ വിലയിടിവും രോഗബാധ മൂലം കൃഷി നശിക്കുകയും ചെയ്ത കക്കാടംപൊയില്‍ നിവാസികളുടെ ഏക പ്രതീക്ഷയായിരുന്ന ടൂറിസം മേഖലയിലും തിരിച്ചടി നേരിട്ടതോടെ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍.
കഴിഞ്ഞ പ്രളയത്തില്‍ മേഖലയില്‍ വ്യാപകമായുണ്ടായ മണ്ണിടിച്ചിലും റോഡ് തകര്‍ച്ചയുമാണ് ടൂറിസം മേഖലയുടെ നടുവൊടിച്ചത്. പ്രളയ ഭീഷണിയില്‍ സ്വകാര്യ പാര്‍ക്ക് അടച്ചുപൂട്ടിയതും റോഡ് തകര്‍ച്ചയെ തുടര്‍ന്ന് കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതുമാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കായി 1000ത്തോളം വിനോദ സഞ്ചാരികളാണ് പ്രതിദിനം എത്തിയിരുന്നത്. ഇത് നൂറില്‍ താഴെയായി മാറി. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ബാങ്ക് വായ്പ എടുത്ത് കച്ചവടങ്ങള്‍ തുടങ്ങിയവരും വെട്ടിലായി. പ്രതിദിനം 10,000 രൂപയോളം കച്ചവടം നടന്നിരുന്ന കടകളില്‍ 1000 രൂപയുടെ കച്ചവടം പോലും നിലവിലില്ല. ടൂറിസത്തിന് തിരിച്ചടി നേരിട്ടതോടെ ഈ മേഖലയില്‍ ഭൂമി കച്ചവടവും നിലച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍കിട കാര്‍ റിസോള്‍ട്ട് നിര്‍മാണത്തിനായി മുന്‍ വര്‍ഷങ്ങളില്‍ ഭൂമി വാങ്ങി കൂട്ടിയിരുന്നു. ഇപ്പോള്‍ പല റിസോള്‍ട്ടുകളും പൂട്ടിയിട്ടില്ലെന്ന് മാത്രമേ ഉള്ളു. മലബാറിന്റെ ഊട്ടി എന്ന പേരില്‍ ടൂറിസം മേഖലയില്‍ മുന്നേറ്റം നടത്തിയ കക്കാടംപൊയിലിനെ ടൂറിസ്റ്റുകള്‍ കൈവിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."