പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: നേതാജി സുഭാഷ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി 2019-20 ഈവന്‍ സെമസ്റ്റര്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.nsut.ac.in ല്‍ ഉള്ള പിഎച്ച്.ഡി. വിജ്ഞാപന ലിങ്കുവഴി ഈ മാസം 21 വരെ നല്‍കാം.
യു.ജി.സി., സി.എസ്.ഐ.ആര്, ഡി.എസ്.ടി., ഡി.ബി.ടി., ഐ.സി.എം.ആര് തുടങ്ങിയ സ്പോണ്‍സറിങ് ഏജന്‍സികളില്‍ നിന്നുള്ള ഫെലോഷിപ്പോടെയും സ്വാശ്രയരീതിയില്‍ ഫെലോഷിപ്പ് ഇല്ലാതെയും പ്രവേശനം നല്‍കും. കൂടാതെ, മികവ് തെളിയിച്ചിട്ടുള്ളവരെ മാസം 45,000 രൂപ മൂല്യമുള്ള യൂനിവേഴ്സിറ്റി ടീച്ചിങ് കം റിസര്‍ച്ച് ഫെലോഷിപ്പോടെയും പ്രവേശിപ്പിക്കും.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍, മെക്കാനിക്കല്മാനുഫാക്ചറിങ് പ്രോസസ് ആന്‍ഡ് ഓട്ടോമേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്ഇലക്ട്രിക്കല്, ബയോളജിക്കല്‍ സയന്‍സസ് ആന്‍ഡ് എന്‍ജിനിയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാനേജ്മെന്റ് എന്നീ മേഖലകളില്‍ ഗവേഷണ അവസരമുണ്ട്. 60 ശതമാനം മാര്‍ക്ക്, തത്തുല്യ സി.ജി.പി.എ.യോടെ ബന്ധപ്പെട്ട വിഷയത്തിലെ മാസ്റ്റേഴ്സ് ബിരുദവും 60 ശതമാനം മാര്‍ക്കോടെ ബാച്ചിലര്‍ ബിരുദവും നേടിയവര്‍ക്ക് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."