സഊദിയില്‍ ഭീകരവേട്ട: ഇന്ത്യ തിരയുന്ന തീവ്രവാദിയടക്കം നിരവധിപേര്‍ പിടിയില്‍
ജിദ്ദ: ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ സഊദിയില്‍ സുരക്ഷാ വകുപ്പുകള്‍ പതിനൊന്നു പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഇന്ത്യന്‍ സുരക്ഷാ എജന്‍സികള്‍ അന്വേഷിക്കുന്ന തീവ്രവാദി അടക്കമുള്ളവര്‍ ഉണ്ടെന്ന് സഊദി സുരക്ഷാ സേന അറിയിച്ചു. ഡോ. സബീല്‍ അഹ്മ്ദിനെയാണ് സഊദി സുരക്ഷാ സേന കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പാക്കിസ്താന്‍ ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഭീകര സംഘടനകളായ അല്‍ഖാഇദയിലേക്കും ലശ്കറെ ത്വയ്ബയിലേക്കും ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത് ഇയാളായിരുന്നു.
അറസ്റ്റ് ചെയ്തത് ഡോ. സബീല്‍ അഹ്മദ് തന്നെയാണെന്ന് ഉറപ്പുവരുത്തുന്നതിനും ഇയാളെ ഇന്ത്യയില്‍ തിരിച്ചെത്തുന്നതിനും സഊദി അധികൃതരുമായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. അല്‍ഖാഇദ അംഗമായ ഡോ. സബീല്‍ അഹ്മദിനെത്തിരെ ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിലവില്‍ 5176 പേര്‍ സുൗദിയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 4343 പേര്‍ സഊദികളാണ്. 347 പേര്‍ യമനികളും 19 പേര്‍ ഇന്ത്യക്കാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."