HOME
DETAILS
MAL
സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം
backup
July 28 2017 | 10:07 AM
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. തീവ്രവാദ ഭീഷണി അവഗണിച്ചുകൊണ്ടാണ് സുരക്ഷ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു.
കഴിഞ്ഞ ദിവസം സെന്‍കുമാറിന്റെ സുരക്ഷാസംഘത്തിലെ മൂന്നു പേരെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇന്റലിജന്‍സ് മേധാവിയായിരിക്കെ സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സെന്‍കുമാറിന് ബി കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് കാലക്രമേണ ഇത് വെട്ടിക്കുറച്ചിരുന്നു.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് വീണ്ടും സര്‍വീസില്‍ തിരികെയെത്തിയപ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."