HOME
DETAILS
MAL
ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണം: സി.പി.എം കൗണ്‍സിലര്‍ ഐ.പി ബിനു അടക്കം നാലുപേര്‍ അറസ്റ്റില്‍
backup
July 28 2017 | 10:07 AM
തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ സി.പി.എം നേതാവും കൗണ്‍സിലറുമായ ഐ.പി ബിനു അക്കം നാലുപേര്‍ കസ്റ്റഡിയില്‍.
അറസ്റ്റിലായവരില്‍ എസ്.എഫ.്ഐ ജില്ലാ സെക്രട്ടറി പ്രതിന് സാജ് കൃഷ്ണയും ഉള്‍പ്പെട്ടിട്ടുണ്ട്.
പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇതിന് നേതൃത്വം നല്‍കിയത് ഐ.പി ബിനുവാണെന്ന് വ്യക്തമായിരുന്നു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിയുടെ പാര്‍ട്ടി ഓഫിസിനുനേരെ ആക്രമണം നടത്തിയവരെ സസ്പെന്‍ഡ് ചെയ്തതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഓഫിസ് ആക്രമിക്കുന്നതിന്റെ സി.സിടി.വി ദൃശ്യങ്ങള്‍ നേരത്തെ തന്നെ ബി.ജെ.പി പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."