പാപ്പിനിശ്ശേരിയില്‍ കുരുക്കഴിയും
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ വാഹനക്കുരുക്കഴിക്കാന്‍ സിഗ്‌നല്‍ സംവിധാനം വരുന്നു. അതിരൂക്ഷമായ വാഹനക്കുരുക്ക് അനുഭവപ്പെടുന്ന ദേശീയപാതയിലെ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലോക ബാങ്ക് ഉന്നതസംഘം നിര്‍ദേശം നല്‍കി.
പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരണം ലോക ബാങ്കിന്റെ ധനസഹായത്തോടെയാണ് കെ.എസ്.ടി.പി പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം സംഘം നേരില്‍ കണ്ട് വിലയിരുത്തി. പാപ്പിനിശ്ശേരി കവലയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, കുരുക്കിന്റെ തീവ്രത, കുരുക്ക് ഒഴിവാക്കാന്‍ കവല വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള വികസന പ്രവൃത്തികള്‍, ട്രാഫിക് സിഗ്‌നല്‍ സംവിധാനം, കവലയുടെ വികസനം നടത്തുമ്പോള്‍ നശിപ്പിക്കപ്പെടുന്ന കണ്ടല്‍ക്കാടുകളുടെ എണ്ണം എന്നിവയെല്ലാം പ0നം നടത്തി ആവശ്യമായ അനുമതി ഉടന്‍ വാങ്ങാനാണ് ലോക ബാങ്ക് ഉദ്യോഗസ്ഥ സംഘം നിര്‍ദേശം നല്‍കിയത്. ലോകബാങ്ക് ഉദ്യോഗസ്ഥരായ അര്‍ണാബ് ബന്ദിയോ പാധ്യായ, ടി. കാര്‍ത്തിക്, കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, അസി. എന്‍ജിനീയര്‍മാരായ പി.കെ ദിവാകരന്‍, മധുസൂധനന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."