ബഹ്‌റൈന്‍ പ്രതിഭ 'പാലറ്റ്-2016' ചിത്രകലാ ക്യാമ്പ് ഒക്ടോബര്‍ ആദ്യവാരം
മനാമ: ബഹ്‌റൈനിലെ പ്രവാസി സംഘടനയായ 'പ്രതിഭ'യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'പാലറ്റ്2016' സീസണ്‍2 ചിത്ര കലാക്യാമ്പ് ഒക്ടോബര്‍ ആദ്യം നടക്കുമെന്ന് സംഘാടകര്‍ ഇവിടെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈനിലെ 15 വയസുവരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന 'പാലറ്റ്-2016' സീസണ്‍2 ക്യാമ്പ് ഒക്ടോബര്‍ നാലുമുതല്‍ ഏഴുവരെ തിയതികളിലാണ് നടക്കുക. ഏഴിന് ചിത്രരചനാ മത്സരവും സമൂഹ ചിത്രരചനയും ഒരുക്കിയിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമി സെക്രട്ടറിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രമുഖ ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ ക്യാമ്പ് ഡയറക്ടറായിരിക്കും. വൈകീട്ട് 7.30 മുതല്‍ 9.30 വരെ ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് ക്യാമ്പ് നടക്കുക.
60 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ ജലഛായത്തില്‍ പരിശീലനം നല്‍കുക. ചിത്രകലയെ ജനകീയമാക്കുന്നതിനും രചനാ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായാണ് ക്യാമ്പ് നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് നടക്കുന്ന ചിത്രരചനാ മത്സരത്തില്‍ മൂന്നു ഗ്രൂപ്പുകളിലായി കുട്ടികള്‍ക്ക് പങ്കെടുക്കാം. 500കുട്ടികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മൂന്നു ഗ്രൂപ്പുകളായാണ് മത്സരം. സമൂഹ ചിത്ര രചനയില്‍ ബഹ്‌റൈനിലെ ചിത്രകാരന്‍മാര്‍ അണിനിരക്കും.
നൂറുമീറ്റര്‍ ക്യാന്‍വാസിലാണ് ചിത്ര രചന നടക്കുക. ഇതോടൊപ്പം ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നു ഫിനാലെ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു. ഭാരവാഹികള്‍: സി.വി.നാരായണന്‍ചെയര്‍മാന്‍, പി.ശ്രീജിത്ത്ജന. കണ്‍വീനര്‍, കെ.എം.രാമചന്ദ്രന്‍ജോ. കണ്‍വീനര്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍പി.ടി.നാരായണന്‍ (സാമ്പത്തികം), കെ.സതീന്ദ്രന്‍ (പ്രചാരണം), ടി.പി.അജിത് (രജിസ്‌ട്രേഷന്‍), ബിജു എം.സതീഷ് (ക്യാമ്പ് കോ ഓഡിനേറ്റര്‍), എ.രാജേഷ് (വളണ്ടിയര്‍), പി.വി.ഹരീന്ദ്രന്‍ (ഭക്ഷണം), ബിനു സല്‍മാബാദ്, മനോജ്മാഹി, വിപിന്‍ ദേവസ്യ. വാര്‍ത്താസമ്മേളനത്തില്‍ 'പ്രതിഭ' ജന.സെക്രട്ടറി ഷരീഫ് കോഴിക്കോട്, സി.വി.നാരായണന്‍, പി.ശ്രീജിത്ത്, പി.ടി.നാരായണന്‍, എന്‍.കെ.വീരമണി, കെ.സതീന്ദ്രന്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."