കീഴാറ്റൂരില്‍ ബി.ജെ.പി ജനങ്ങളോട് മാപ്പു പറയണമെന്ന് പി.ജയരാജന്‍
കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി.ജെ.പി മാപ്പു പറയണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ദേശീയപാതയുടെ ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം.
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തിനെതിരായി ബി.ജെ.പിക്കാര്‍ പാളത്തൊപ്പിവച്ച് നടത്തിയ സമരം നാടകമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയലാഭത്തിനു വേണ്ടി വയല്‍ക്കിളികളെ വലതുപക്ഷ ശക്തികള്‍ ദുരുപയോഗം ചെയ്തു. ഇരട്ടത്താപ്പാണ് ബി.ജെ.പി കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം വിരോധത്തിന്റെ പേരിലുളള സംഘപരിവാര്‍ നടപടികള്‍ നാടിനാണ്് ദോഷം ചെയ്യുന്നത്. ദേശീയപാത പദ്ധതി നടപ്പാക്കിയാല്‍ ഇടതുപക്ഷത്തിന് മാത്രമല്ല വലതുപക്ഷത്തിനും ഗുണമുണ്ടാകുമെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെറ്റുതിരുത്തി തിരിച്ചുവന്നാല്‍ കീഴാറ്റൂര്‍ സമരക്കാരെ സി.പി.എം സ്വീകരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."