HOME
DETAILS

യമനില്‍ ഹൂതികള്‍ക്കു നേരെ സഊദിയുടെ തിരിച്ചടി; 40 ഹൂതികള്‍ കൊല്ലപ്പെട്ടു

  
backup
July 28 2017 | 16:07 PM

3434335543453

റിയാദ്: യമനില്‍ സഊദി സഖ്യ സേന നടത്തിയ ആക്രമണത്തില്‍ നാല്‍പതു ഹൂതികള്‍ കൊല്ലപ്പെട്ടു. മക്ക ലക്ഷ്യമാക്കി ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപിച്ചത് തായിഫില്‍ സഊദി വ്യോമ സേന തകര്‍ത്തതായി വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെയാണ് ഹൂതികള്‍ക്ക് കനത്ത ആള്‍ നാശവും നഷ്ടങ്ങളും വരുത്തി സഊദി സേന ആക്രമണം നടത്തിയത്. യമനില്‍ സഊദി സൈനിക സഖ്യം ഉപയോഗിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സഊദി സേന അറിയിച്ചു.

ഏതാനും ദിവസങ്ങളായി സഊദിക്കെതിരെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹൂതികള്‍ ആക്രമണം വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരെ സഊദി പല തവണ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി പുണ്യഭൂമിയായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമം നടത്തിയത്. എന്നാല്‍ ഏകദേശം 69 കിലോമീറ്റര്‍ ഇപ്പുറം തായിഫില്‍ സഊദി വ്യോമ സേന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇത് തകര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സഊദി വ്യോമസേന ഇക്കാര്യം പുറത്തു വിട്ടത്.

അല്‍ കാശി, അല്‍ ഫദന, അല്‍ മല്‍ഹമ മലനിരകള്‍ കേന്ദ്രീകരിച്ചാണ് സഊദി വ്യോമ സേന ആക്രമണം നടത്തിയത്. സആദ പ്രവിശ്യയിലെ ഹൂതി ക്യാംപിനു നേരെ സഊദി സേന റോക്കറ്റാക്രമണവും നടത്തി. ആക്രമണങ്ങളില്‍ നാല്‍പതു ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ഹൂതി സൈനിക കവചിത വാഹനങ്ങള്‍ നശിക്കുകയും ചെയ്തതായും സഊദി സേന വ്യക്തമാക്കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago