തളിപ്പറമ്പ് നഗരസഭാ വികസന സെമിനാര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ വികസന സെമിനാര്‍ തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നഗരസഭാ ചെയര്മാന് മഹ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വികസന സെമിനാര്‍ നടത്തിയത്.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. മുഹമ്മദ് ഇഖ്ബാല്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. തുടര്‍ സാധ്യതയുള്ളതും പരിസ്ഥിതി സൗഹൃദവും സാമൂഹ്യ നീതി ഉറപ്പാക്കുന്നതുമായ പദ്ധതികളാണ് അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ടതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍ ആദ്യമായി റസിഡന്‍സ് അസോസിയേഷനുകള്‍ സംയുക്തമായി ജൈവകൃഷി നടത്തുന്നതിന് നേതൃത്വം നല്കിയ തൃച്ചംബരത്തെ ഹരിത കൂട്ടായ്മയെ ചടങ്ങില്‍ ആദരിച്ചു. വൈസ് ചെയര്പേഴ്സന് വത്സലാ പ്രഭാകരന് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ രജനി രമാനന്ദ്, സി. ഉമ്മര്‍, കെ. ഹഫ്സത്ത്, കൗണ്‍സിലര്‍മാരായ കെ. മുരളീധരന്, കെ. വത്സരാജന്‍, കവി മിനേഷ് മണക്കാട്, കെ.വി ഗോവിന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."