HOME
DETAILS
MAL
മിച്ചഭൂമി തട്ടിപ്പ് കേസ്: ഒരാള്‍ അറസ്റ്റില്‍
backup
November 27 2018 | 07:11 AM
തളിപ്പറമ്പ്: കുറുമാത്തൂര്‍ തുമ്പശേരി എസ്റ്റേറ്റ് മിച്ചഭൂമി തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് ഏജന്റ് പഴയങ്ങാടി എരിപുരത്തെ ആര്യംവള്ളി വീട്ടില്‍ രാജേന്ദ്ര (51) നെയാണ് തളിപ്പറമ്പ് സി.ഐ കെ.ജെ വിനോയി അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകള്‍ ചമച്ച് കോടികള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് രാജേന്ദ്രന് അറസ്റ്റിലായത്. പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. പ്രതിയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."